ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ബെംഗളൂരു: കൃഷ്ണ ലേഔട്ടിലെ വാടക വീട്ടിൽ താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് 22 കാരിയായ യുവതിയെ ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണ ലേഔട്ടിലെ താമസക്കാരിയും കുടക് സ്വദേശിയുമായ അശ്വിതയാണ് അറസ്റ്റിലായത്, സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മഹേഷ് (25) നാണ് പരിക്കേറ്റത്.

രണ്ട് വർഷം മുമ്പ് സോഷ്യൽ മീഡിയയിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. മഹേഷും അശ്വിതയും സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായതായും സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അവർ പ്രണയത്തിലായി, ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. എന്നാൽ താമസിയാതെ അവർക്കിടെയായിൽ പ്രശ്ങ്ങൾ ഉടലെടുക്കുകയും പലപ്പോഴും വഴക്കിടുകയും ചെയ്തു. ഓഗസ്റ്റ് 6 ന് ഇരുവർക്കുമേടയിൽ ഉണ്ടായ വഴക്കിന് ശേഷം അശ്വിത ഒരു കത്തി എടുത്ത് മഹേഷന്റെ കഴുത്തിൽ രണ്ട് തവണ കുത്തുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി

ആശുപത്രിയിൽ എത്തിച്ച മഹേഷിനെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അയാൾ അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. മഹേഷിന്റെ മൂത്ത സഹോദരി ജയന്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വതിക്കെതിരെ ഹുളിമാവ് പോലീസ് വധശ്രമത്തിന് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts