പൊള്ളുന്ന വിലയിലേക്ക് തക്കാളി

ബെംഗളൂരു: സംസ്ഥാനത്ത്  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ തക്കാളി കൃഷി നശിച്ചു. കിലോയ്ക്ക് 40 മുതൽ 50 വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 70 രൂപയായി ഉയർന്നു.

ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിദിനം 60-70 ലോറി തക്കാളികൾ വിപണിയിലേക്ക് എത്തുന്നതാണ്. വിളവ് കുറവായതിനാൽ 20 മുതൽ 30 വരെ ലോഡുകളാണ് ഇപ്പോൾ വരുന്നത്. നിലവിൽ മഹാരാഷ്ട്ര നാസിക്കിൽ നിന്നുള്ള തക്കാളി ബെംഗളൂരുവിലേക്ക് വരുന്നതിനാൽ വില അൽപ്പം നിയന്ത്രണത്തിലാണ്. പഴം-പച്ചക്കറി വ്യാപാരികളുടെ അസോസിയേഷൻ പ്രസിഡന്റ് ഗോപി അറിയിച്ചു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

തക്കാളി വില കഴിഞ്ഞ മാസം കിലോ 10 രൂപയായി കുറഞ്ഞിരുന്നു. എന്നാലിപ്പോൾ ഉപഭോക്താവിന്റെ കൈ പൊള്ളുന്ന തരത്തിൽ തക്കാളിയുടെ വില അനുദിനം ഉയരുകയാണ്. തക്കാളിയുൾപ്പെടെയുള്ള മറ്റ് ഹോർട്ടികൾച്ചറൽ വിളകളുടെ നാശം, വരും ദിവസങ്ങളിൽ പച്ചക്കറികൾക്കും വില ഉയരാൻ സാധ്യത കൂടുതലാണ്.

നഗരത്തിലെ എപിഎംസി മാർക്കറ്റിലും ഹോപ്‌കോംസിലും വിൽപനയ്‌ക്കുള്ള മികച്ച ഗുണനിലവാരമുള്ള തക്കാളികൾ കിലോയ്ക്ക് 60 രൂപയ്ക്കാണ് വിൽക്കുന്നത്. ഇന്നലെ അതു 70 രൂപ വരെ എത്തിയതായും അധികൃതർ പറഞ്ഞു. അതുപോലെ മഴ തുടർന്നാൽ ഇനിയും വില വർധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
[masterslider id="10"]

Related posts