തക്കാളി വില ഇടിവ് കർഷകർ ദുരിതത്തിൽ

ബെംഗളുരു: തക്കാളി വില കിലോയ്ക്ക് 10 രൂപയിലേക്ക് ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. രണ്ട് മാസം മുൻപ് കിലോയ്ക്ക് 200 രൂപ കടന്ന തക്കാളി വിലയാണ് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം കോലാർ എപിഎംസി മാർക്കറ്റിൽ 15 കിലോയുടെ ഒരു പെട്ടി തക്കാളി 45 രൂപയ്ക്കാണ് വിറ്റു പോയത്. തക്കാളിക്ക്‌ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഹോർട്ടികൾചർ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോലാർ ചിക്കബെല്ലാപുര, മണ്ഡ്യ, തുമുക്കുരു ജില്ലകളിലായി 32323 ഹെക്ടറിലാണ് സംസ്ഥാനത്ത് തക്കാളി കൃഷി ഉള്ളത്. തക്കാളി കേടുകൂടാതെ കൂടുതൽ ദിവസം വയ്ക്കാൻ കഴിയുന്ന ശീതീകരണ…

Read More

പണം തട്ടിയെടുക്കാനായി തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി

ആന്ധ്രപ്രദേശ് : തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. മടനപ്പള്ളിയിലാണ് കർഷകനായ നരെം രാജശേഖര്‍ റെഡ്ഡിയെ(62) ആണ് ചൊവ്വാഴ്ച രാത്രി അജ്ഞാത സംഘം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് സിഐ സത്യനാരായണ പറഞ്ഞു. തക്കാളി വിറ്റുകിട്ടിയ പണം തട്ടിയെടുക്കുന്നതിനായാണു കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച വൈകിട്ടു പാല്‍ വില്‍ക്കുന്നതിനായാണു നരെം പോയത്. കാണാതായതോടെ തിരച്ചിലിനൊടുവില്‍ പാടത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് മരത്തിൽ കയ്യും കാലും കെട്ടി വായില്‍ തുണി തിരികി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തക്കാളി വിറ്റ പണം നരെമിന്റെ കൈവശമുണ്ടെന്നു കരുതിയാണ്…

Read More

സ്റ്റാർ ആയി തക്കാളി; 2000 ബോക്സ് തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക് 

ബെംഗളൂരു: അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. ഒപ്പത്തിനൊപ്പം ഇഞ്ചിയും ഉണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാനത്തെ കർഷകർ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. പ്രഭാകർ ഗുപ്തയെന്ന കർഷകൻ ആണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെ ഉടമസ്ഥതയിൽ ബേതമംഗലയിൽ 40 ഏക്കർ കൃഷി ഭൂമിയുണ്ട്. രണ്ട് വർഷം മുമ്പ് 15 കിലോ ഗ്രാം തൂക്കമുള്ള തക്കാളി…

Read More

തൊട്ടാൽ പൊള്ളുന്ന വിലയിൽ  എത്തിയിട്ടും 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ 

ചെന്നൈ: തക്കാളി വില കത്തിക്കയറുന്നതിനിടെ ഇവിടെയിതാ വഴിയില്‍ പച്ചക്കറി വില്‍ക്കുന്ന ഒരു കച്ചവടക്കാരൻ കിലോയ്ക്ക് 20 രൂപ എന്ന നിരക്കില്‍ കിലോക്കണക്കിന് തക്കാളി വിറ്റിരിക്കുകയാണ്. പൊതുവെ പച്ചക്കറികള്‍ക്ക് വില കൂടിയത് വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. അതിനിടെ തക്കാളിക്ക് കുത്തനെ വില കൂടിയത് കൂടിയാകുമ്പോള്‍ ആകെ തിരിച്ചടി തന്നെ ആയി. കനത്ത മഴയും അതിന് മുമ്പ് വേനല്‍ നീണ്ടുപോയതുമെല്ലാമാണ് തക്കാളിക്ക് ഇത്രമാത്രം വില ഉയരാൻ കാരണമായിരിക്കുന്നത്. പലയിടങ്ങളിലും കൃഷിനാശമുണ്ടായി. പലയിടങ്ങളിലും വിളവെടുക്കാൻ നേരം മഴ ശക്തമായതോടെ വിള നശിക്കുന്ന അവസ്ഥയുണ്ടായി. സൂക്ഷിച്ചുവച്ചിരുന്ന പച്ചക്കറികള്‍ മഴയില്‍…

Read More

തക്കാളി മോഷണം പതിവാകുന്നു ; മംഗളൂരുവിൽ 2000 കിലോ തക്കാളി മോഷണം പോയി 

ബെംഗളൂരു: തക്കാളി വിലയിൽ കർഷകർ സന്തോഷിക്കുന്നതിനൊപ്പം തന്നെ മോഷണവും പതിവാകുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 2000 കിലോ തക്കാളിയുമായി സഞ്ചരിച്ച വാഹനം തട്ടിക്കൊണ്ടുപോവുകയും, വിപണിയിൽ എത്തിക്കാൻ പെട്ടിയിൽ അടുക്കിവെച്ച മൂന്ന് ലക്ഷം രൂപ വില വരുന്ന തക്കാളി മോഷണം പോവുകയും ചെയ്തു. ഹാസൻ ഗോണി സോമനഹള്ളി എന്ന സ്ഥലത്ത് സോമശേഖരയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന തക്കാളി രാത്രിയാണ് മോഷണം പോയത്. ചിക്കമംഗളൂരു മാർക്കറ്റിൽ എത്തിക്കുന്നതിന് 90 പെട്ടികളിലാക്കി അടുക്കി വെച്ചതായിരുന്നു ഏറ്റവും ഗുണനിലവാരമുള്ള തക്കാളിയും മോഷണം പോയി. നേരം പുലർന്നപ്പോഴേക്കും എല്ലാം വാഹനത്തിൽ…

Read More

ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളി സമ്മാനവുമായി ട്രാഫിക്

ചെന്നൈ : ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്നാട് ത‍ഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്നാട്ടില്‍ തക്കാളി വില ഉയ‍ര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു…

Read More

തക്കാളി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബജറ്റ് 

തിരുവനന്തപുരം: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നു. ഒരാഴ്ച മുമ്പ് 40 രൂപ മുതല്‍ 60 രൂപയായിരുന്നു തക്കാളിയുടെ ചില്ലറവില. ഉയര്‍ന്ന താപനില, കുറഞ്ഞ ഉല്‍പ്പാദനം, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് ഉയര്‍ന്ന വിലയ്ക്ക് കാരണം. മെയ് മാസത്തില്‍ കിലോയ്ക്ക് 3-5 രൂപയ്ക്ക് വരെ രാജ്യത്തിൻറെ പലയിടങ്ങളിലും തക്കാളി ലഭിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍…

Read More

വില ഇടിഞ്ഞതോടെ തക്കാളി റോഡരികിൽ ഉപേക്ഷിച്ച് കർഷകർ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ ചിത്രദുർഗയിൽ തക്കാളി റോഡരികിൽ ഉപേക്ഷിച്ച് കർഷകർ. ചാലക്കരെ ചിക്കമനഹള്ളി ഗ്രാമത്തിൽ ലോറിയിൽ എത്തിച്ച തക്കാളി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 15 കിലോയുടെ പെട്ടിക്ക് 20 രൂപ പോലും ലാഭം ലഭിക്കാതെ വന്നതോടെയാണ് കർഷകർ തക്കാളി വഴിയിൽ ഉപേക്ഷിച്ചത്. തുടർച്ചയായി പെയ്യുന്ന മഴയിൽ തക്കാളി ചീഞ്ഞു നശിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. വിളവെടുത്ത തക്കാളികൾ കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിക്കേണ്ട സ്ഥിതിയിലാണ് കർഷകർ. മൂന്ന് മാസങ്ങൾക്ക് മുമ്പ് 80 മുതൽ…

Read More

തൊട്ടാൽ പൊള്ളും തക്കാളി

പാലക്കാട്‌ : തമിഴ്‌നാട്ടില്‍ കനത്ത വെയിലും കര്‍ണാടകയില്‍ വേനല്‍ മഴയിലും വലിയതോതില്‍ കൃഷിനാശം സംഭവിച്ചതാണ് തക്കാളി വിപണിയ്ക്ക് തിരിച്ചടിയായത്. ഇതിനൊപ്പം ഇന്ധന വിലവര്‍ദ്ധനവും തക്കാളിവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളില്‍ വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കല്യാണ സീസണായതിനാല്‍ തക്കാളിക്ക് ആവശ്യക്കാരും ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ തക്കാളി 125 രൂപയിൽ എത്തി റെക്കോഡിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍​പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിച്ചാണ് വില നിയന്ത്രിച്ചത്. മൈസൂരില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് തക്കാളി കൊണ്ടുവരുന്നത്. വേനല്‍മഴ…

Read More

പൊള്ളുന്ന വിലയിലേക്ക് തക്കാളി

ബെംഗളൂരു: സംസ്ഥാനത്ത്  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ തക്കാളി കൃഷി നശിച്ചു. കിലോയ്ക്ക് 40 മുതൽ 50 വരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 70 രൂപയായി ഉയർന്നു. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിദിനം 60-70 ലോറി തക്കാളികൾ വിപണിയിലേക്ക് എത്തുന്നതാണ്. വിളവ് കുറവായതിനാൽ 20 മുതൽ 30 വരെ ലോഡുകളാണ് ഇപ്പോൾ വരുന്നത്. നിലവിൽ മഹാരാഷ്ട്ര നാസിക്കിൽ നിന്നുള്ള തക്കാളി ബെംഗളൂരുവിലേക്ക് വരുന്നതിനാൽ വില അൽപ്പം നിയന്ത്രണത്തിലാണ്. പഴം-പച്ചക്കറി വ്യാപാരികളുടെ അസോസിയേഷൻ പ്രസിഡന്റ് ഗോപി അറിയിച്ചു. തക്കാളി വില…

Read More
Click Here to Follow Us