സ്റ്റാർ ആയി തക്കാളി; 2000 ബോക്സ് തക്കാളി വിറ്റത് 38 ലക്ഷം രൂപയ്ക്ക് 

ബെംഗളൂരു: അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. ഒപ്പത്തിനൊപ്പം ഇഞ്ചിയും ഉണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്.

തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാനത്തെ കർഷകർ.

കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. പ്രഭാകർ ഗുപ്തയെന്ന കർഷകൻ ആണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

ഇയാളുടെ ഉടമസ്ഥതയിൽ ബേതമംഗലയിൽ 40 ഏക്കർ കൃഷി ഭൂമിയുണ്ട്.

രണ്ട് വർഷം മുമ്പ് 15 കിലോ ഗ്രാം തൂക്കമുള്ള തക്കാളി ബോക്സിൻ 800 രൂപ ഗുപ്തക്ക് കിട്ടിയതെങ്കിൽ ഇക്കുറി അത് 1900 രൂപയായി ഉയർന്നു.

അതേസമയം, മറ്റൊരു കർഷകനായ വെങ്കിട്ടരാമണ്ണ റെഡ്ഡിയുടെ വൈജാക്കൂർ ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള ബോക്സൊന്നിന് 2200 രൂപയ്ക്കാണ് വിറ്റുപോയതാണ്.

രണ്ട് വർഷം മുമ്പ് ലഭിച്ച 900 രൂപയായിരുന്നു ഇവർക്ക് തക്കാളിക്ക് ലഭിച്ച ഉയർന്ന വില.

  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി

അതേസമയം കർണാടകയിലെ വിവിധ ചന്തകളിലേക്ക് തക്കാളിയുടെ വരവിൽ കുറവുണ്ടായതായി കച്ചവടക്കാർ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടും തിരക്കും: വിജയ്‌യുടെ റോഡ് ഷോ പോലീസ് നിർദേശത്തെത്തുടർന്ന് റദ്ദാക്കി
[masterslider id="10"]

Related posts

Click Here to Follow Us