നഗരത്തിൽ 100 ‘അശ്വമേധ ക്ലാസിക് ’ ബസുകളുടെ സർവീസ് തുടങ്ങി കർണാടക ആർ.ടി.സി.

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ‘അശ്വമേധ ക്ലാസിക്’ ബസുകളുമായി കർണാടക ആർ.ടി.സി.

സാധാരണബസുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളും യാത്രസുഖവും നൽകുന്ന ബസുകളാണിത്.

ആദ്യഘട്ടമായി 100 അശ്വമേധ ക്ലാസിക് ബസുകൾ തിങ്കളാഴ്ച പുറത്തിറങ്ങി. വിധാനസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ളാഗ് ഓഫ് ചെയ്തു.

ബെംഗളൂരുവിൽനിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് അശ്വമേധ ക്ലാസിക് ബസുകൾകൊണ്ട് ലക്ഷ്യമിടുന്നത്.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമുള്ള ‘പോയിന്റ് ടു പോയിന്റ്’ സർവീസുകളായിരിക്കും ഈ ബസുകൾ നടത്തുക.

മികച്ച സീറ്റുകൾ, സീറ്റുകൾ തമ്മിൽ മതിയായ അകലം, പാനിക് ബട്ടൻ, എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിലുണ്ട്.

ഘട്ടംഘട്ടമായി ഈ വിഭാഗത്തിൽപ്പെടുന്ന കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് കർണാടക ആർ.ടി.സി.യുടെ പദ്ധതി.

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പായതോടെ ബസ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്.

എന്നാൽ, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് വിവിധ റൂട്ടുകളിൽ ആവശ്യത്തിന് ബസുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

പൊതുജനങ്ങളിൽനിന്ന് വ്യാപക പരാതികളുയർന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ വാങ്ങാനുള്ള സർക്കാരിന്റെ തീരുമാനം.

ഇതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതികളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts