12 വർഷം മുമ്പുള്ള കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ

ബെംഗളൂരു : മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എ. യുമായ വി.എസ്. പാട്ടീലിന്റെ മകൻ ബപുഗൗഡയെ 12 വർഷത്തിന് ശേഷം പോലീസ് അറസ്റ്റുചെയ്തു.

2011 മാർച്ചിൽ മുണ്ട്‌ഗോഡിലെ വനംവകുപ്പ് ഗൗസ്റ്റ് ഹൗസിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരെ മർദിച്ചെന്നുമാണ് ബപുഗൗഡയ്ക്കെതിരേയുള്ള കേസ്.

  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം

കോടതി കേസ് പരിഗണിക്കുമ്പോൾ ഒരിക്കൽപോലും ഹാജരാകാതിരുന്ന ബപുഗൗഡയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഏതാനും ദിവസം മുമ്പ് കോടതി നിർദേശിച്ചിരുന്നു.

ഇതോടെയാണ് മുണ്ട്‌ഗോഡ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ യെല്ലാപുരയിലെ ബി.ജെ.പി.എം.എഎൽ.എ.യായിരുന്നു വി.എസ്. പാട്ടീൽ 2019-ലാണ് കോൺഗ്രസിൽ ചേർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us