വില ഇടിഞ്ഞതോടെ തക്കാളി റോഡരികിൽ ഉപേക്ഷിച്ച് കർഷകർ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ ചിത്രദുർഗയിൽ തക്കാളി റോഡരികിൽ ഉപേക്ഷിച്ച് കർഷകർ.

ചാലക്കരെ ചിക്കമനഹള്ളി ഗ്രാമത്തിൽ ലോറിയിൽ എത്തിച്ച തക്കാളി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

15 കിലോയുടെ പെട്ടിക്ക് 20 രൂപ പോലും ലാഭം ലഭിക്കാതെ വന്നതോടെയാണ് കർഷകർ തക്കാളി വഴിയിൽ ഉപേക്ഷിച്ചത്.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

തുടർച്ചയായി പെയ്യുന്ന മഴയിൽ തക്കാളി ചീഞ്ഞു നശിക്കുന്നതും കർഷകരെ പ്രതിസന്ധിയിലാക്കി. വിളവെടുത്ത തക്കാളികൾ കൂടുതൽ ദിവസം സൂക്ഷിക്കാൻ കഴിയാത്തതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിക്കേണ്ട സ്ഥിതിയിലാണ് കർഷകർ.

മൂന്ന് മാസങ്ങൾക്ക് മുമ്പ് 80 മുതൽ 100 ​​വരെ ഉയർന്നിരുന്നു തക്കാളിയുടെ വില. നിലവിൽ  10-15 വരെയാണ് തക്കാളിയുടെ കിലോ നിരക്ക് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts