സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഭാര്യയുടെ പരാതിയില്‍ നോയല്‍ നോയല്‍ ടോമിന്‍ ജോസഫിനെതിരെ രാജപുരം പൊലീസ് ആണ് കേസെടുത്തത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് നോയല്‍ ടോമിന്‍ ജോസഫിനെതിരായ പരാതിയില്‍ പറയുന്നത്.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാവും എം പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പി എ ആയിരുന്നു നോയല്‍ ടോമിന്‍ ജോസഫ്. രണ്ട് തവണ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാവ് കൂടിയാണ് നോയല്‍ ടോമിന്‍ ജോസഫ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts