നമ്മ മെട്രോയിലെ തിരക്ക് ഉടനെയൊന്നും തീരില്ല;എല്ലാ ട്രെയിനുകളും ആറു കോച്ച് ആയി മാറുന്നത് 2019 അവസാനം മാത്രം.

ബെംഗളൂരു : നവംബർ മുതൽ ഓരോ മാസവും നമ്മ മെട്രോ മൂന്നു വീതം ആറു കോച്ച് ട്രെയിൻ ഇറക്കുമെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ എംഡി അജയ് സേത്ത്. ഇപ്പോഴുള്ള 50 ട്രെയിനുകളിൽ രണ്ടെണ്ണത്തിനു മാത്രമേ ആറ് കോച്ചുള്ളു.

ശേഷിച്ചവ മൂന്നു കോച്ച് ട്രെയിനാണ്. ഈ മാസം അവസാനത്തോടെ ഇവയിലൊരെണ്ണത്തിൽ കൂടി മൂന്നു കോച്ച് അധികമായി ഘടിപ്പിക്കും. തുടർന്ന് ഓരോ മാസവും മൂന്നു ട്രെയിനുകൾക്കുള്ള കോച്ചുകൾ ഭാരത് എർത് മൂവേഴ്സ് ലിമിറ്റഡ്(ബിഇഎംഎൽ) നിർമിച്ചു നൽകും.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

2019 അവസാനത്തോടെ എല്ലാ ട്രെയിനുകളും ആറു കോച്ച് ആക്കി ഉയർത്താനാകും. ആറു കോച്ചുള്ള ആദ്യ രണ്ടു ട്രെയിൻ ഇറക്കാൻ ആറു മാസത്തിലേറെ സമയമാണ് ബിഎംആർസിഎല്ലിനു വേണ്ടി വന്നത്. ബിഇഎംഎൽ കോച്ചുകൾ നിർമിച്ചു നൽകാൻ വൈകിയതാണ് പ്രധാന കാരണം. പ്രത്യേക കോച്ച് ഇല്ലാത്തതിനാൽ സ്ത്രീകളും കഷ്ട്ടപ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts