നമ്മുടെ ജോലി അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കലല്ല- മൃദുലാ ദേവി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടത്തപ്പെടുന്ന സമരത്തില്‍ ദളിത് യുവാക്കള്‍ പങ്കെടുക്കരുതെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പ്രമുഖ ദളിത് ആക്ടിവിസ്റ്റ് മൃദുലാ ദേവി. തന്‍റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് മൃദുല ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  ദളിത് യുവാക്കളുടെ കടമ സനാതന ധര്‍മ്മം രക്ഷിക്കല്‍ അല്ലെന്നും സ്വന്തം സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മൃദുല പറയുന്നു. രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ കാപട്യം തിരിച്ചറിയണെന്നും അവര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. നമ്മുടെ ജോലി കാട്ടിലിരിക്കുന്ന അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കലല്ലയെന്നും അറസ്റ്റ് ചെയ്യപ്പെട്ട സ്വന്തം മക്കളെ ഒരു പിഎസ്സി…

Read More

റോഡ് ഷോയ്ക്കിടെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്

ജബല്‍പൂര്‍: തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. അപകടത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സംഭവസ്ഥലത്തത്തി ജനങ്ങളെ മാറ്റി സുരക്ഷ ഒരുക്കുകയും ചെയ്തു. രാഹുൽ ഗാന്ധി നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തിൽ സഞ്ചരിക്കവെയാണ് ബലൂണിൽ തീ പിടിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ തയ്യാറാക്കി വെച്ചിരുന്ന തട്ടിൽ നിന്ന് ബലൂണിൽ തീ പടരുകയായിരുന്നു. തീ പിടിച്ച ബലൂൺ…

Read More

പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു

അഞ്ച് സംസ്ഥാനങ്ങളില്‍ ലോക്‌സഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. 2018 മെയ് മുതല്‍ പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ പൊതുപരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാര്‍ഗം എന്ന നിലയിലാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ കൊടുക്കുന്നത്. പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് വിവിധ അധികാര തലങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും ഉണ്ട്. യുഎസില്‍ നടപ്പിലാക്കി വരുന്ന പരസ്യ പോളിസി ഇന്ത്യയിലും നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.

Read More

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

ദുബായ്: വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പുതിയ പദ്ധതികളുമായി ദുബായ്. 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 2325 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുബായ് ടൂറിസം സ്ട്രാറ്റജിക്ക് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‌സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. 2025 ഓടുകൂടി ലോകത്തില്‍ മാസ്റ്റര്‍ കാര്‍ഡിന്‍റെ വാര്‍ഷിക ഫലം അനുസരിച്ച് ബാങ്കോക്ക്, ലണ്ടന്‍, പാരീസ് എന്നീ നഗരങ്ങളാണ് നിലവില്‍ ദുബായിക്ക് മുന്നിലുള്ളത്. അതിനാല്‍ ഈ സ്ഥാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ…

Read More

ആക്ഷന്‍ നായിക വാണി വിശ്വനാഥ്‌ രാഷ്ട്രീയത്തിലേക്ക്?

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളത്തിന്‍റെ ആക്ഷന്‍ നായിക വാണി വിശ്വനാഥെന്ന് റിപ്പോര്‍ട്ടുകള്‍‌. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ കൊഴുക്കുകയാണെങ്കിലും വാണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന. എന്‍ടി രാമറാവുവിന്‍റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന നിലയിലാണ് വാണിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി കടുത്ത ശ്രമങ്ങള്‍ നടത്തുന്നത്. തെലുങ്കു സിനിമയിൽ തിളങ്ങി നിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992ല്‍  പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്‍റെ ഭാര്യയുടെ വേഷമായിരുന്നു വാണിയ്ക്ക്. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് ചുവടുവെച്ചതും…

Read More

സമവായത്തിനുള്ള എല്ലാ സാധ്യതകളും അടച്ചത് സർക്കാർ;മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി;വരുമ്പോള്‍ നോക്കാം എന്ന് മുഖ്യമന്ത്രിയും;ശബരിമല വിഷയത്തില്‍ തന്ത്രിയും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍.

മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. എന്നാൽ ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് ഉറച്ച നിലപാടിൽ മുന്നോട്ടുപോകുന്ന സർക്കാരുമായി ഇപ്പോൾ ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് തന്ത്രികുടുംബത്തിന്‍റെ പിന്മാറ്റമെന്നാണ് സൂചന. വിധിയ്ക്കെതിരെ വിവിധ സംഘടനകളുമായി ചേർന്ന് നാളെ തന്ത്രി കുടുംബം പുനഃപരിശോധനാഹർജി നൽകിയേക്കും. ഇതിൽ സുപ്രീംകോടതിയുടെ അന്തിമതീരുമാനമറിഞ്ഞ ശേഷം ഭാവിപരിപാടികളുമായി മുന്നോട്ടുപോകാനാണ് നീക്കം. സമവായത്തിനുള്ള എല്ലാ സാധ്യതകളും അടച്ചത് സർക്കാർ തന്നെയാണെന്നാണ് പന്തളം രാജകുടുംബത്തിന്‍റെ പ്രതികരണം. സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ ശേഷം…

Read More

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂല തരംഗമെന്ന് സര്‍വെ

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസിന് അനുകൂല തരംഗമെന്ന് അഭിപ്രായ സര്‍വെ. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വെയില്‍ പറയുന്നത്. രാജസ്ഥാനില്‍ ഇത്തവണ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വെ. 200 അംഗ സഭയില്‍ കോണ്‍ഗ്രസിന് 142 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ബിജെപി 56 സീറ്റിലൊതുങ്ങും. മറ്റ് കക്ഷികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചേക്കും. അമ്പതു ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍…

Read More

രാത്രിയാത്രക്കാർ സൂക്ഷിക്കുക! ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ മലയാളി യുവാക്കളെ സേലം ടൗണിൽ,കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത് ഒൻപതംഗ സംഘം;സംഭവം നടന്നത് ഇന്നലെ രാത്രി.

ബെംഗളൂരു : നഗരത്തിൽ നിന്ന് ഉത്തരകേരളത്തിലേക്കുള്ള റൂട്ടുകൾ ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾക്ക് കഴിഞ്ഞ ഒരു വർഷം നമ്മൾ ദൃക്സാക്ഷികളാണ്. ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവം വരെ ഉണ്ടായി. ഇന്ന് പുറത്ത് വരുന്ന വാർത്തകൾ ബെംഗളൂരു- സേലം – കോയമ്പത്തൂർ റൂട്ടിലെ അരക്ഷിതാവസ്ഥയെ കുറിച്ചാണ്.സംഭവം നടന്നത് സേലം നഗരത്തിലാണ് എന്നത് കൂടുതൽ ഭീതി ഉളവാക്കുന്നു. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു മലയാളികളടക്കുന്ന നാലംഗ സംഘം. “ഞങ്ങൾ മൂത്രമൊഴിക്കാൻ വേണ്ടി നഗരത്തിലെ തന്നെ വലിയ ഹോട്ടലായ റാഡിസൺ ബ്ലുവിന്റെ ഏകദേശം 500…

Read More

കെ.ആര്‍.പുര സ്റ്റേഷനില്‍ നിര്‍ത്തുന്നത് വെറും രണ്ട് മിനിറ്റ്;റിസേര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് വഴി കൊടുക്കാതെ ആദ്യം കയറി സ്ഥലം പിടിച്ച് സീസണ്‍ ടിക്കെറ്റുകാര്‍;കൊച്ചുവേളി എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിതത്തില്‍ പതിവ് നിസംഗത തുടര്‍ന്ന് റെയില്‍വേ.

ബെംഗളൂരു : വൈകിട്ട് പുറപ്പെടുന്ന കൊച്ചുവേളി ട്രെയിനിലെ (16315–16) റിസർവേഷൻ കോച്ചുകളിൽ സീസൺ ടിക്കറ്റുകാരുടെ ഇടിച്ചുകയറ്റം വീണ്ടും. മലയാളികൾ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാരാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. രണ്ടു മിനിറ്റ് മാത്രം നിർത്തുന്ന കെആർ പുരം സ്റ്റേഷനിൽ സീസൺ ടിക്കറ്റുകാർ ഇടിച്ചു കയറിയ ശേഷം ഏതാനും സെക്കൻഡുകൾ മാത്രമാണ് മറ്റുള്ളവർക്കു ട്രെയിനിൽ കയറാൻ ലഭിക്കുന്നത്. കുടുംബവുമായും വലിയ ബാഗുകളുമായും വരുന്നവർക്ക് അകത്തു കയറാൻ കഴിയാത്ത വിധം വാതിൽക്കൽ തടസ്സം സൃഷ്ടിക്കുന്നവരുമുണ്ട്. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ ജീവൻ പണയം വച്ചാണ് പലരും കയറിപ്പറ്റുന്നത്. ട്രെയിനിൽ കയറാൻ കഴിയാതെ…

Read More

ബെംഗളൂരുവിന്റെ കഥ അല്ലെങ്കില്‍ കെമ്പെഗൌഡയുടെ ചരിത്രം.

ബെംഗളൂരുവിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ നമുക്ക് ഇദ്ദേഹത്തെ വിസ്മരിക്കാന്‍ കഴിയില്ല, ഇന്ന് കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒന്നിച്ചു ജീവിക്കുന്ന സ്ഥലം ,അല്ലെങ്കില്‍ ഇന്ത്യയുടെ സിലികോണ്‍ വാലി എന്ന് വിളിക്കപ്പെടുന്ന സ്ഥലം അല്ലെങ്കില്‍ “പൂന്തോട്ടനഗരം” “ആരാമനഗരം” എന്ന് അറിയപ്പെടുന്ന സ്ഥലം ഏതു കൊടും വേനലിലും ഒരു ചെറിയ കുളിര് മനസ്സിനും ശരീരത്തിനും സമ്മാനിക്കുന്ന ഏക മെട്രോ നഗരം .. ജോലിയുടെ അവശതയില്‍ എം ജീ റോഡിലെ ഏതെങ്കിലും ഒരു ഭക്ഷണ കേന്ദ്രത്തിന്റെ(പബ് എന്നോ ഡിസ്ക് എന്നോ വിളിചോളൂ) അരണ്ട വെളിച്ചത്തില്‍ സുതാര്യമായ മഞ്ഞ…

Read More
Click Here to Follow Us