ആക്ഷന്‍ നായിക വാണി വിശ്വനാഥ്‌ രാഷ്ട്രീയത്തിലേക്ക്?

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മലയാളത്തിന്‍റെ ആക്ഷന്‍ നായിക വാണി വിശ്വനാഥെന്ന് റിപ്പോര്‍ട്ടുകള്‍‌.

തെലുങ്ക് ദേശം പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ കൊഴുക്കുകയാണെങ്കിലും വാണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് സൂചന.

എന്‍ടി രാമറാവുവിന്‍റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന നിലയിലാണ് വാണിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി കടുത്ത ശ്രമങ്ങള്‍ നടത്തുന്നത്.

തെലുങ്കു സിനിമയിൽ തിളങ്ങി നിന്ന വാണി തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും പരിചിത മുഖമാണ്. 1992ല്‍  പുറത്തിറങ്ങിയ ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്‍റെ ഭാര്യയുടെ വേഷമായിരുന്നു വാണിയ്ക്ക്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് ചുവടുവെച്ചതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി.

തെലങ്കാനയിൽ ടിഡിപിയുടെ സാന്നിധ്യം ശക്തമായി ഉണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി. ഡിസംബര്‍ 7 നാണ് തെലങ്കാനയില്‍  വോട്ടെടുപ്പ്.  വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts