ബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 3 പേർ അറസ്റ്റിൽ. കുടക് സ്വദേശി മുഹമ്മദ് (25), ആന്ധ്രാപ്രദേശ് കടപ്പ സ്വദേശി വെങ്കടേഷ് (27), ഹൊന്നവാർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 93.55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു.

കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ച രാത്രിക്കുമിടയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ

ദുബായിയിൽനിന്നെത്തിയ കുടക് സ്വദേശി മുഹമ്മദിൽനിന്ന് 2.37 കിലോഗ്രാം സ്വർണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വർണം കുഴമ്പുരൂപത്തിലാക്കി കാൽമുട്ടുകവചത്തിലാണ് ഒളിപ്പിച്ചിരുന്നത്. സ്വർണം ദ്രവരൂപത്തിലാക്കിയപ്പോൾ 1.43 കിലോഗ്രാമായി കുറഞ്ഞെന്നും 73 ലക്ഷം രൂപ വിലമതിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച കുവൈത്തിൽനിന്നെത്തിയ കടപ്പ സ്വദേശി വെങ്കടേഷിൽനിന്ന് 7.78 ലക്ഷം രൂപ വിലമതിക്കുന്ന 150 ഗ്രാമിന്റെ സ്വർണമാലയാണ് പിടിച്ചെടുത്തത്. ഹൊന്നവാർ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയും വെള്ളിയാഴ്ചയാണ് പിടികൂടിയത്.

ദുബായിയിൽനിന്നെത്തിയ അഷ്‌റഫ് സ്വർണം കുഴമ്പുരൂപത്തിലാക്കി ചെരിപ്പിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. 250 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തതെന്നും 12.77 ലക്ഷം രൂപ വിലമതിക്കുന്നതാണിതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us