നറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ 

കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളി സമ്മാനവുമായി ട്രാഫിക്

ചെന്നൈ : ഹെല്‍മറ്റ് ധരിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്നാട് ത‍ഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്നാട്ടില്‍ തക്കാളി വില ഉയ‍ര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു…

Read More

വിവാഹ വിരുന്നിൽ സമ്മാനമായി മദ്യം നൽകി; വധുവിന്റെ വീട്ടുകാർക്ക് പിഴ 

ചെന്നൈ: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണം ചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു. പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യം നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ചെന്നൈയില്‍ നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍…

Read More

പ്രണയദിനത്തിൽ സമ്മാനങ്ങൾ വിൽക്കുന്നതും നൽകുന്നതും നിരോധിക്കണം; സംഘപരിവാർ 

ബെംഗളൂരു: പ്രണയ ദിനത്തില്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കുന്നതും കൈമാറുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. എല്ലാ വ്യാപാര സ്ഥാപനങ്ങളോടും പ്രത്യേകിച്ച്‌ മംഗളൂരുവിലെ ഗിഫ്റ്റ് സെന്ററുകളോടും പ്രണയദിനാഘോഷങ്ങളെ പിന്തുണക്കരുതെന്ന് ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല കണ്‍വീനര്‍ നവീന്‍ മുഡുഷെഡ്ഡെ ആവശ്യപ്പെട്ടു. ‘പ്രണയ ദിനത്തോടനുബന്ധിച്ച്‌ വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ . എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്കാരത്തില്‍ സ്വാധീനം ചെലുത്തുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.’ നവീന്‍ മുഡുഷെഡ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രണയ ദിനാഘോഷങ്ങള്‍…

Read More

ഐടി ജീവനക്കാർക്ക് കാറുകൾ സമ്മാനം നൽകി കമ്പനി

ചെന്നൈ : കമ്പനിയുടെ വിജയത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച്‌ ചെന്നൈയിലെ ഐ.ടി സ്ഥാപനം. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ സമ്മാനമായി നല്‍കിയത്. ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവര്‍ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളില്‍ ഒരു പങ്കാണ് കാറിലൂടെ തിരികെ നല്‍കുന്നതെന്നും ഐഡിയസിന്‍റെ മാര്‍ക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകള്‍ അവര്‍ക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും…

Read More

വിവാഹ സമ്മാനം ഒരു ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും

ചെന്നൈ : വിവാഹദിനത്തിൽ വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കുക. ചിലര്‍ സ്വര്‍ണം വരെ നല്‍കും. എന്നാല്‍, തമിഴ്നാട്ടിലെ ഈ കല്യാണത്തിന് നവദമ്പതികള്‍ക്ക് കിട്ടിയ സമ്മാനം തികച്ചും വ്യത്യസ്തമാണ്, പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാ​ഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. ​ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു.…

Read More

പുതുവർഷത്തിലെ ആദ്യ പെൺകുഞ്ഞിന് 5 ലക്ഷം സഹായം പ്രഖ്യാപിച്ചു

ബെം​ഗളുരു: ബെം​ഗളുരു മഹാ ന​ഗരസഭയുടെ പുതുവർഷത്തിൽ പിറക്കുന്ന പെൺകുഞ്ഞിന് 5 ലക്ഷം സമ്മാനം . പിങ്ക് ബേബി പദ്ധതിയുടെ ഭാ​ഗമായാണ് നടപടി . ബിബിഎംപി ജോയിന്റ് കമ്മീഷ്ണറുടെയും കുഞ്ഞിന്റെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുന്നത്.

Read More
Click Here to Follow Us