വ്യാജ ബോംബ് ഭീഷണി; അറസ്റ്റിലായത് മലയാളി യുവാവ് 

ബെംഗളൂരു: യു.എസ് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കമ്പനിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളി യുവാവ്. ഇതേ കമ്പനിയിലെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെം​ഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മോശം പ്രകടനങ്ങൾ കാരണം കമ്പനി പ്രസാദിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനവും നിഷേധിച്ചിരുന്നു. തുടർന്നുണ്ടായ പ്രകോപനമാണ് കമ്പനിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി ഉയർത്താൻ ഇയാളെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്റെ സ്വകാര്യ നമ്പറില്‍ നിന്ന് കമ്പനിയിലേക്ക് വിളിച്ച പ്രസാദ് ഓഫീസില്‍…

Read More

ഐടി ജീവനക്കാർക്ക് കാറുകൾ സമ്മാനം നൽകി കമ്പനി

ചെന്നൈ : കമ്പനിയുടെ വിജയത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച്‌ ചെന്നൈയിലെ ഐ.ടി സ്ഥാപനം. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ സമ്മാനമായി നല്‍കിയത്. ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവര്‍ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളില്‍ ഒരു പങ്കാണ് കാറിലൂടെ തിരികെ നല്‍കുന്നതെന്നും ഐഡിയസിന്‍റെ മാര്‍ക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകള്‍ അവര്‍ക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും…

Read More

ഐടി കമ്പനികൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്

ബെംഗളൂരു: കര്‍ണാടകയില്‍നിന്നും ഐ.ടി കമ്പനികള്‍ കൂട്ടത്തോടെ കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ നിരവധി ഐ. ടി കമ്പനികളെത്തുന്നുവെന്നും അതിനാല്‍ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെങ്കിലും എവിടെയുള്ള കമ്പനികളാണ് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കര്‍ണാടകയിലെ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികള്‍ തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

Read More
Click Here to Follow Us