ശ്രീരാമസേന ജില്ലാ മേധാവിയ്ക്ക് വെടിയേറ്റു

ബെംഗളൂരു: ശനിയാഴ്ച വൈകുന്നേരം നഗരത്തിലെ ഹിൻഡാൽഗ ഗ്രാമത്തിൽ കർണാടക – മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ തീവ്ര ഹിന്ദു സംഘടനയായ ശ്രീറാംസേനയുടെ ജില്ലാ പ്രസിഡന്റിന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായി. തുടർന്ന് ശ്രീരാം സേന ജില്ലാ പ്രസിഡന്റ് രവികുമാർ കോകിത്കറിന് ഗുരുതരമായി പരിക്കേറ്റു.

കോകിത്കർ തന്റെ ഡ്രൈവർ മനോജ് ദേശൂർക്കറിനൊപ്പം ഹിൻഡാൽഗയിലേക്ക് പോവുകവെയായിരുന്നു സംഭവം. മറാഠി സ്‌കൂളിന് സമീപം എത്തിയപ്പോൾ സ്പീഡ് ബ്രേക്കറിന് സമീപം കാർ സ്ലോ ചെയ്തു. ബൈക്കിൽ പിന്നാലെയെത്തിയ മൂന്ന് പേർ അടുത്ത് വരികയും നടുവിൽ ഇരുന്നയാൾ വെടിയുതിർത്ത ശേഷം ഓടിപ്പോകുകയും ചെയ്തു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

വെടിയുണ്ട കൊകിത്കറുടെ കഴുത്തിൽ തുളച്ചു കയറുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബുള്ളറ്റ് കൈയിൽ തട്ടി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ബെലഗാവി റൂറൽ പോലീസാണ് അന്വേഷണം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
[masterslider id="10"]

Related posts