ഐടി ജീവനക്കാർക്ക് കാറുകൾ സമ്മാനം നൽകി കമ്പനി

ചെന്നൈ : കമ്പനിയുടെ വിജയത്തിനും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് കാറുകള്‍ സമ്മാനിച്ച്‌ ചെന്നൈയിലെ ഐ.ടി സ്ഥാപനം. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാര്‍ക്ക് മാരുതി സുസുക്കി കാറുകള്‍ സമ്മാനമായി നല്‍കിയത്.

ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവര്‍ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളില്‍ ഒരു പങ്കാണ് കാറിലൂടെ തിരികെ നല്‍കുന്നതെന്നും ഐഡിയസിന്‍റെ മാര്‍ക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യന്‍ പറഞ്ഞു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകള്‍ അവര്‍ക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ വിവേകാനന്ദന്‍ പറഞ്ഞു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

കമ്പനിയില്‍ നിന്ന് ഇടക്കിടെ സമ്മാനങ്ങള്‍ ലഭിക്കാറുണ്ടെന്നും വളര്‍ച്ച കൈവരിക്കുന്ന ഓരോ അവസരങ്ങളിലും സ്വര്‍ണ്ണ നാണയങ്ങള്‍, ഐഫോണുകള്‍ പോലുള്ള സമ്മാനങ്ങള്‍ കൊണ്ട് കമ്പനി സന്തോഷം പങ്കിടാറുണ്ടെന്നും ജീവനക്കാരനായ പ്രസാദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ചെന്നൈ ആസ്ഥാനമായുള്ള മറ്റൊരു സോഫ്‌റ്റ്‌വെയര്‍ കമ്പനി കിസ്‌ഫ്ലോ അതിന്റെ അഞ്ച് മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് ഒരു കോടി രൂപ വിലയുള്ള ആഡംബര ബി.എം.ഡബ്ല്യു കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts