എക്‌സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗനിർദേശങ്ങളുമായി കർണാടക

ബെംഗളൂരു : എക്‌സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദേശങ്ങളുമായി കർണാടക. കോവിഡ് -19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു, കോവിഡ് എക്‌സ്ഇ വേരിയന്റ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ്, കർശന നിരീക്ഷണം, 7-10 ദിവസത്തേക്ക് നിർബന്ധിത ക്വാറന്റൈൻ എന്നിവ കമ്മിറ്റി നിർദ്ദേശ പ്രകാരം നിർബന്ധിതമാക്കി .

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ചൈന, യുകെ, ജർമ്മനി, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ എക്സ്ഇ വേരിയന്റ് കേസുകൾ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യോഗം നടന്നതെന്ന് മന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് തെർമൽ സ്ക്രീനിംഗ്, കർശന നിരീക്ഷണം, 7-10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ എന്നിവ ടിഎസി നിർദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കും. മാസ്ക് ധരിക്കാൻ ഞാൻ ആളുകളെ ഉപദേശിക്കുന്നു. ഐഐടി കാൺപൂർ ജൂൺ, ജൂലൈ മാസങ്ങളിൽ മറ്റൊരു കോവിഡ് തരംഗം പ്രവചിച്ചിട്ടുണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts