ദീപക് ചഹറിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമായേക്കും

ബെംഗളൂരു: ഐപിഎല്‍ സീസണില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നില്‍ക്കുന്നതിന് ഇടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ദീപക് ചഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ദീപക് എന്‍സിഎയിലേക്ക് എത്തിയത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തിന് ഇടയില്‍ ദീപക്കിന് നടുവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

ദീപക് ചഹറിന് സീസണ്‍ നഷ്ടമായാല്‍ പകരം താരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കും. പേസര്‍ ഇഷാന്ത് ശര്‍മ ചെന്നൈ ടീമിലേക്ക് എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts