ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തിന് മിനിറ്റുകൾ മാത്രം 

ചെന്നൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിന് ഇനി മിനിറ്റുകൾ മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളായ എം എസ് ധോണിയും വീരാട് കോലിയും ഇന്ന് പരസ്പരം കൊമ്പുകോര്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. 7.30 മുതല്‍ ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ആറ്, ഏഴ് സ്ഥാനങ്ങളിലാണ് ക്രമപ്രകാരം ചെന്നൈ, ബെംഗളൂരു ടീമുകള്‍ നിലവിലുള്ളത്. മത്സരത്തില്‍ ജയിക്കുന്നവര്‍ ആദ്യ നാലില്‍ ഇടം നേടും. നേരത്തെ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 19 തവണയും ചെന്നൈക്കൊപ്പമായിരുന്നു…

Read More

ദീപക് ചഹറിന് വീണ്ടും പരിക്ക്, സീസൺ നഷ്ടമായേക്കും

ബെംഗളൂരു: ഐപിഎല്‍ സീസണില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നില്‍ക്കുന്നതിന് ഇടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ദീപക് ചഹറിന് സീസണ്‍ മുഴുവന്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ദീപക് എന്‍സിഎയിലേക്ക് എത്തിയത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തിന് ഇടയില്‍ ദീപക്കിന് നടുവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ദീപക് ചഹറിന് സീസണ്‍ നഷ്ടമായാല്‍ പകരം താരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കും. പേസര്‍ ഇഷാന്ത് ശര്‍മ…

Read More

ഐ.പി.എൽ കിരീടമുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ ചാമ്പ്യന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ്. ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് പരാചയപ്പെടുത്തിയാണ് ചെന്നൈ കിരീടമുയർത്തിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നാലാം കിരീടമാണിത്. 2020 സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയാണ് അവരുടെ നാലാമത് ഐപിഎൽ കിരീടം നേടിയിരിക്കുന്നത്. ചെന്നൈ ഉയർത്തിയ 193 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.…

Read More