ഐ.പി.എൽ കിരീടമുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ ചാമ്പ്യന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ്. ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് പരാചയപ്പെടുത്തിയാണ് ചെന്നൈ കിരീടമുയർത്തിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നാലാം കിരീടമാണിത്. 2020 സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയാണ് അവരുടെ നാലാമത് ഐപിഎൽ കിരീടം നേടിയിരിക്കുന്നത്.

  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു

ചെന്നൈ ഉയർത്തിയ 193 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കൊൽക്കത്തക്കായി ഓപ്പണർമാർ രണ്ടു പേരും ഫിഫ്റ്റി നേടിയെങ്കിലും ലഭിച്ച തുടക്കം മുതലെടുക്കാൻ മറ്റുള്ളവർക്കായില്ല. 51 റൺസെടുത്ത ശുഭ്മൻ ഗിൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെങ്കടേഷ് അയ്യർ 50 റൺസെടുത്തു. ചെന്നൈക്കായി ശർദ്ദുൽ താക്കൂർ 3 വിക്കറ്റ് വീഴ്ത്തി.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts