കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു കൊണ്ടാണ് ‘പവർ സ്റ്റാർ ” പുനീതിന്റെ ആകസ്മിക മരണം. പ്രശസ്ത കന്നഡ നടൻ രാജ് കുമാറിന്റെ മകൻ ആണ് പുനീത് രാജ് കുമാർ. ഇന്ന് പുലർച്ചെ ജിമ്മിൽ വ്യായാമം ചെയ്യവേ ആയിരുന്നു ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബെംഗളൂരു വിക്രം ആശുപത്രിയിൽ അത്യസാനവിഭാഗത്തിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രാഥമികമായി കന്നട സിനിമയിലെ അഭിനേതാവും ടെലിവിഷൻ അവതാരകനും സർവ്വോപരി ഒരു ഗായകനുമാണ്. ഇതിഹാസ നടൻ രാജ് കുമാറിന്റെ ഇളയ മകനാണ് പുനീത് .രാജ്‍കുമാറിന്റെ തന്നെ ചില ചിത്രങ്ങള്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. പുനീത് 1976 ല്‍ പുറത്തിറങ്ങിയ പ്രേമദ കണിഗെ എന്ന ചിത്രത്തില്‍ പിഞ്ചുകുഞ്ഞായിട്ടാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1977-ല്‍ സനാദി അപ്പണ്ണയില്‍ ബാലതാരമായി അഭിനയിച്ചു. തന്റെ പിതാവിനൊപ്പം അഭിനയിച്ച ഭക്തപ്രഹ്‌ളാദയിലെ പ്രഹ്‌ളാദയുടെ വേഷം ഏറെ ശ്രദ്ധ നേടി. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.
ചിത്രങ്ങളിൽ അദ്ദേഹം ഒരു പ്രധാന നടനായിരന്നു. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലൂടെ അഭിനയ രംഗത്തേക്ക് വന്ന പുനീത്, വസന്ത ഗീത, ഭാഗ്യവന്ത, ചാലിസുവ മോദഗലു, ഇരടു നക്ഷത്രഗളു, ബെട്ടാഡ ഹൂവു എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.2002 ലെ അപ്പു എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.
അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം. 2012 ൽ ‘ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?’ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ ‘കന്നഡാദ കോട്യാധിപതി’ എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.