വില്ലന്‍;ലാലേട്ടനും ഉണ്ണികൃഷ്ണനും ചേര്‍ന്ന് നല്‍കിയ നിരാശ.

വില്ലൻ മലയാളത്തിൽ ആദ്യമായ് പൂർണമായ 8k യിൽ ചിത്രീകരിച്ച സിനിമ 8k ഇന്ത്യയിൽ ഇല്ലാത്തതുകൊണ്ട് 4k യിൽ തന്നെ സിനിമ കാണണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബി.ഉണ്ണികൃഷ്ണൻ എന്ന സംവിധായകനിൽ വലിയ പ്രതീക്ഷ ഒന്നും തന്നെ ഇല്ല അതുകൊണ്ടു സിനിമക്കും വലിയ പ്രതീക്ഷ കൊടുക്കാതെ ആണ് കയറിയത്.

സിനിമയിലേക്ക്

ഗ്രാൻഡ് മാസ്റ്റർ ടച്ച് തുടക്കത്തിൽ തന്നെ മനസ്സിലാകുന്നു. ആ ടച്ച് സിനിമയുടെ അവസാനം വരെയും നിലനിർത്തുന്നു എന്നാൽ ആ ടച്ച് വിജയ്ക്കാതെ പോയ്. സിനിമയുടെ തുടക്കം തന്നെ മനസ്സിലാകും സിനിമയുടെ പോക്ക് എങ്ങോട്ടാണ് എന്നു. ഇന്റർവെൽ ആകുമ്പോഴേക്കും സിനിമയുടെ ക്ലൈമാക്സ് എന്താകും എന്നു മനസ്സിലാക്കാൻ കഴിയുന്നു. ഇമോഷണൽ ഡ്രാമ ത്രില്ലർ എന്ന വിഭാഗത്തിൽ ആയിരുന്നു സിനിമ വന്നത് എന്നാൽ ആകെ സിനിമയിൽ ഉണ്ടായിരുന്നത് ഇമോഷണൽ മാത്രമായിരുന്നു.

കഥ,തിരക്കഥ,സംവിധാനം

ഒരു ഗ്രാൻഡ്മാസ്റ്റർ ടച്ച് തിരക്കഥയിൽ കൊണ്ടുവരാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചു പക്ഷെ അത് വിജയിച്ചതും ഇല്ല. ത്രില്ലർ ഗണത്തിൽ ഉലപ്പെടുത്താൻ തന്നെ പ്രയാസം. ശരാശരിയിലും താഴെ നിക്കുന്ന സ്ക്രിപ്റ്റ്. എല്ലാവർക്കും ഊഹിക്കാവുന്ന ക്ലൈമാക്സ്. അങ്ങനെ ആകെമൊത്തത്തിൽ പാളി.

അഭിനേതാക്കൾ

ലാലേട്ടന്റെ ഇമോഷണൽ സീനുകൾ മികച്ചതായിരുന്നു. വളരെ വ്യത്യസ്തമായ ഇമോഷണൽ സീനുകൾ ലാലേട്ടൻ കൈകാര്യം ചെയ്തിരിക്കുന്നു. മഞ്ജുവാര്യർ തരക്കേടില്ലാത്ത പ്രകടനം നടത്തി. സിദ്ദിഖ്,രഞ്ജിപണിക്കാർ,ചെമ്പൻ വിനോദ്,സായികുമാർ,റാഷി ഖന്ന തുടങ്ങിയവർ നല്ലരീതിയിലുള്ള പ്രകടനം കാഴ്ചവെച്ചു. വിശാലും ഹൻസികയും മെച്ചപ്പെട്ട പ്രകടനം ആയിരുന്നു. അതിൽ വിശാലിന്റേത് മികച്ചുനിന്നു. മലയാളം വളരെ അനായാസമായി ഒട്ടും മോഷമാക്കാതെ വിശാൽ അവതരിപ്പിച്ചു.

ക്യാമറ

മനോജ് പരമഹംസ,ഏകാമ്പരം എന്നിവർ ചേർന്ന് ഒരുക്കിയ ക്യാമറാ കാഴ്ചകൾ വളരെ മനോഹരമായിരുന്നു. വളരെ നല്ലരീതിയിലുള്ള ഛായാഗ്രഹണം സിനിമ കാണുന്നതിൽ മനോഹരമാക്കി.

സംഗീതം

4 മ്യൂസിക്ന്റെ സംഗീതം അത്രക്ക് സുഖകരമായിരുന്നില്ല. വീണ്ടും കേൾക്കാൻ ഉള്ള ഓളം പാട്ടുകൾക്ക് ഇല്ല. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം തരക്കേടില്ലായിരുന്നു.

ടെക്‌നിക്കൽ

8k യിൽ സിനിമ ഷൂട്ട് ചെയ്തത് എന്തിനായിരുന്നു എന്നു മനസ്സിലായില്ല. 4k യിൽ സിനിമ കണ്ടപ്പോൾ കളർ വ്യത്യാസം വന്നതല്ലാതെ മറ്റൊന്നും തോന്നിയില്ല. ഇടക്ക് ലാലേട്ടൻ ഓർമകളിലേക്ക് പോകുമ്പോൾ ഉള്ള വിശ്വാൽസ് vfx മനോഹരമായിരുന്നു. രവി വർമ്മ,രാം ലക്ഷ്മൻ,ആക്ഷൻ ജി,മാഫിയ ശശി എന്നിവർ ഒരുക്കിയ സ്റ്റണ്ട് തരക്കേടില്ലായിരുന്നു. ക്ലൈമാക്സ് ഫൈറ്റ് ലേശം ബോർ ആയപോയ.

ലേഖകന്‍

സംഭവം

ബി.ഉണ്ണികൃഷ്ണന്റെ കയ്യിൽ ഒരു വെടിക്കുള്ള മരുന്ന് ഉണ്ടായിരുന്നു അത് ഗ്രാൻഡ് മാസ്റ്ററോട് കൂടി തീർന്നു എന്ന് ഈ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us