വിവാഹ സമ്മാനം ഒരു ലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും

ചെന്നൈ : വിവാഹദിനത്തിൽ വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികള്‍ക്ക് ലഭിക്കുക. ചിലര്‍ സ്വര്‍ണം വരെ നല്‍കും. എന്നാല്‍, തമിഴ്നാട്ടിലെ ഈ കല്യാണത്തിന് നവദമ്പതികള്‍ക്ക് കിട്ടിയ സമ്മാനം തികച്ചും വ്യത്യസ്തമാണ്,

പ്രതിദിനം ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കെ വിവാ​ഹ ചടങ്ങിനെത്തിയവര്‍ നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത് പെട്രോളും ഡീസലും. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികള്‍ക്ക് ലഭിച്ചത്. ​ഗിരീഷ് കുമാര്‍-കീര്‍ത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവില്‍ നിന്ന് വിപരീതമായി ഓരോ ലിറ്റര്‍ പെട്രോളും ഡീസലും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കി. ഇരുവരും സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും തമിഴ്നാട്ടില്‍ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികള്‍ക്ക് ഗ്യാസ് സിലിണ്ടര്‍, ഒരു ക്യാന്‍ പെട്രോള്‍, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്. ഒഡീഷയിലെ ദമ്പതികള്‍ക്കും സുഹൃത്തുക്കള്‍ വിവാഹ സമ്മാനമായി പെട്രോളാണ് സമ്മാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts