വിദ്വേഷ പ്രസ്താവന, മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു. ശിവമോഗ ബിജെപി കോര്‍പറേറ്റര്‍ ചന്നബസപ്പക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയില്‍…

Read More

ശ്രീരാമനവമിക്ക് കശാപ്പും ഇറച്ചി വില്പനയും പാടില്ല ; ബിബിഎംപി

ബെംഗളൂരു: ശ്രീരാമനവമി ദിനത്തില്‍ ബെം​ഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ച ഉത്തരവുമായി ബിബിഎംപി. ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ഈ ദിനത്തില്‍ മാത്രമല്ല, ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്‍പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (08-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  77 റിപ്പോർട്ട് ചെയ്തു.   44 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 44 ആകെ ഡിസ്ചാര്‍ജ് : 1781986 ഇന്നത്തെ കേസുകള്‍ : 77 ആകെ ആക്റ്റീവ് കേസുകള്‍ : 1459 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 40057 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

വെണ്ടർ ലൈസൻസ് ഏർപ്പെടുത്താൻ ഒരുങ്ങി കർണാടക

ബെംഗളൂരു: പുകയില ആസക്തിയിൽ നിന്നും കുട്ടികളെ തടയാൻ വെണ്ടർ ലൈസൻസ് ഏർപ്പെടുത്തണമെന്ന് പൊതുജനാരോഗ്യ, കുട്ടികളുടെ അവകാശ അഭിഭാഷകർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. 2013 മുതൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന്‌ വെണ്ടർ ലൈസൻസ് ഏർപ്പെടുത്തിയ കർണാടകയിൽ ഇപ്പോഴും അത് യാഥാർഥ്യം ആയിട്ടില്ല. വെണ്ടർ ലൈസൻസ് ഇല്ലാത്തതിനാൽ കുട്ടികൾ പുകയില ഉത്പന്നങ്ങളുടെ അടിമയാവുകയാണെന്ന് എൻജിഒ കൺസോർഷ്യം ഫോർ ടുബാക്കോ ഫ്രീ കർണാടക ചൂണ്ടിക്കാട്ടി.

Read More

ബെംഗളൂരു സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി ഇമെയിലുകൾ പ്രഥമദൃഷ്ട്യാ വ്യാജം: പോലീസ്

ബെംഗളൂരു: ബെംഗളൂരുവിലെ എട്ടോളം സ്‌കൂളുകളിലേക്ക് വന്ന ബോംബ് ഭീഷണി ഇമെയിലുകൾ വ്യാജ മായിരിക്കുമെന്ന് ബെംഗളൂരു പോലീസ് പറഞ്ഞു. സ്‌കൂൾ വളപ്പിൽ “വളരെ ശക്തമായ ബോംബ്” ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് കിഴക്കൻ ബെംഗളൂരുവിലെ എട്ട് സ്‌കൂളുകൾ ഒഴിപ്പിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു. സ്‌കൂളുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ബെംഗളൂരു ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പരീക്ഷയ്ക്കിടെ ഇത്തരം വ്യാജ ബോംബ് ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്നും റാവു മാധ്യമങ്ങളോട് പറഞ്ഞു. കർണാടക 12-ാം ക്ലാസ്…

Read More

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, അത് ഒരിക്കലും സംഭവിക്കാൻ അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു : ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് വാദിച്ച കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ, ഹിന്ദി ഇതര സംസ്ഥാനങ്ങൾക്കെതിരെ സാംസ്കാരിക ഭീകരത എന്ന അജണ്ട അഴിച്ചുവിടാൻ ഭരണകക്ഷിയായ ബിജെപി ശ്രമിക്കുന്നതായി വെള്ളിയാഴ്ച ആരോപിച്ചു. ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രകോപിതനായ  പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ അജണ്ടയ്ക്കായി ഹിന്ദി മാതൃഭാഷയായ ഗുജറാത്തിയെയും ഒറ്റിക്കൊടുക്കുകയാണെന്ന് ആരോപിച്ചു. പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ച്, സർക്കാർ ഭരിക്കാനുള്ള മാധ്യമം ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (08-04-2022)

കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള…

Read More

മാഡം കാവ്യയോ? നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തിങ്കളാഴ്ച ഹാജരാകണം. നിലവിൽ ചെന്നെയിലാണ്‌ കാവ്യ. അതേസമയം ടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കർ അറസ്റ്റിൽ. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ സായ് ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് ഏഴാം പ്രതിയാണ് സായ്…

Read More

ശിവമോഗയിൽ യുവാവിന് നേരെ ആക്രമണം

ബെംഗളൂരു: കര്‍ണ്ണാടകയിലെ ശിവമോഗയില്‍ യുവാവിന് നേരെ വീണ്ടും ആക്രമണം. ന്യൂ മണ്ഡ്‌ലി സ്വദേശിയായ മധുവിന് നേരെയാണ് ആക്രമണമുണ്ടായത്. ലഹരി വില്‍പ്പന ചോദ്യം ചെയ്ത പൂ വില്‍പ്പനക്കാരനായ മധുവിനെ ആറംഗ സംഘം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പൊതു സ്ഥലത്ത് കഞ്ചാവ് വില്പന നടത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് ആശുപത്രി അധികൃതര്‍ അറിയച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്‌ച്ച യുവാവ് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ്…

Read More

പുതിയ നികുതി നിയമങ്ങൾ ഗ്രാമീണ ജീവിതം ചെലവേറിയതാക്കും

ബെംഗളൂരു : ഗൈഡൻസ് വാല്യൂ അടിസ്ഥാനമാക്കി അവ ഈടാക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് രീതി നിർദ്ദേശിക്കുന്ന പുതിയ നിയമങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്യുന്നതോടെ, ഗ്രാമീണ മേഖലയിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, വ്യവസായങ്ങൾ എന്നിവയുടെ നികുതികൾ ഉയരാൻ സാധ്യതയുണ്ട്. കർണാടക ഗ്രാമ സ്വരാജ് & പഞ്ചായത്ത് രാജ് (ഗ്രാമപഞ്ചായത്ത് നികുതികൾ, നിരക്കുകൾ, ഫീസ്) ചട്ടങ്ങൾ മാർച്ച് 31-ന് വിജ്ഞാപനം ചെയ്തത് “ഏകരൂപം” കൊണ്ടുവരാനും നികുതി വല വിശാലമാക്കാനുമുള്ള ലക്ഷ്യത്തോടെയാണ്. പുതിയ നിയമങ്ങൾ പ്രകാരം, ‘മൂലധന മൂല്യ വ്യവസ്ഥ’ ആണ് നികുതി രീതി. നിലവിലുള്ള ഗൈഡൻസ് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ഒരു…

Read More
Click Here to Follow Us