അറവുശാലകൾക്ക് പൂട്ടിട്ട് ബിബിഎംപി 

ബെംഗളൂരു: മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കെ ആർ മാർക്കറ്റിലെ അറവുശാലകൾ ബിബിഎംപി പൂട്ടിട്ടു. കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് ബിബിഎംപി നടപടി. മാലിന്യ സംസ്കരണത്തിൽ തുടർച്ചയായി വീഴ്ച വരുത്തിയതാണ് നടപടി വേഗത്തിൽ ആക്കിയതെന്നു ബിബിഎംപി അറിയിച്ചു. ഇതേ കാരണത്താൽ ശിവാജി നഗർ, താനറി റോഡ് എന്നിവിടങ്ങളിലെ അറവുശാലകൾക്കും പൂട്ടു വീണിരുന്നു. മാലിന്യങ്ങൾ കുഴിച്ചു മൂടുന്നത് പകർച്ചവ്യാധികൾ കൂട്ടാൻ കാരണമായതായി ബിബിഎംപി അറിയിച്ചു.

Read More

ശ്രീരാമനവമിക്ക് കശാപ്പും ഇറച്ചി വില്പനയും പാടില്ല ; ബിബിഎംപി

ബെംഗളൂരു: ശ്രീരാമനവമി ദിനത്തില്‍ ബെം​ഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ച ഉത്തരവുമായി ബിബിഎംപി. ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ഈ ദിനത്തില്‍ മാത്രമല്ല, ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്‍പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read More

ഇറച്ചി വില്പനക്കാരന് മർദ്ദനമേറ്റു

ബെംഗളൂരു: കർണാടകയിൽ ഹലാൽ പ്രക്ഷോഭം കടുക്കുന്നു. ശിവമോഗയിൽ ഹലാല്‍ മാംസം വിറ്റയാളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഹലാല്‍ മാംസത്തിനെതിരേ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ച സാഹചര്യത്തിലാണ് അക്രമം. ഹലാല്‍ കച്ചവടം നടത്തുന്നതിനെതിരേ ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ കര്‍ണാടകയുടെ പല ഭാഗത്തും ഉയരുന്നത്. ഭദ്രാവതിയില്‍ നടന്ന ആക്രമണത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പറഞ്ഞു. ചില ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്തു ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നെന്നു…

Read More
Click Here to Follow Us