ബെംഗളൂരു: ട്രാഫിക് പോലീസിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളും കര്‍ശന പരിശോധനയും ഫലം കണ്ടു തുടങ്ങി . 2022-ല്‍ ബെംഗളൂരു നഗരത്തില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്.
1,22,929 കേസുകളാണ് 2022-ല്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ 3,08,145 കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ട്രാഫിക് പോലീസ് വ്യാപകമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
പോലീസിന്റെ കണക്കനുസരിച്ച് കനകപുര റോഡ്, ബന്നാര്‍ഘട്ട റോഡ്, മാഗഡി റോഡ്, മൈസൂരു റോഡ്, തുമകൂരു റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ പ്രദേശങ്ങളില്‍ പലയിടങ്ങളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യമില്ലാത്തത് നിയമലംഘകരുടെ എണ്ണം കൂടാന്‍ കാരണമായതായാണ് വിലയിരുത്തല്‍. ക്യാമറയില്‍ ലഭിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പുതുതായി നിരത്തിലിറങ്ങുന്ന കാറുകള്‍ക്ക് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അലാറമടിക്കുന്ന സംവിധാനമുള്ളത് നേട്ടമായതായും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.