സംഗീത പരിപാടിക്കിടെ ഗായകന് നേരെ കുപ്പിയേറ്, 2 പേർ പിടിയിൽ

ബെംഗളൂരു : വിജയനഗറില്‍ സംഗീതപരിപാടിക്കിടെ ഗായകന്‍ കൈലാശ് ഖേറിന് നേരെ കുപ്പിയേറ് നടന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.

ഞായറാഴ്ച വൈകീട്ട് ഹംപി ഉത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ കന്നഡ പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ കുപ്പിയേറ് നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

പരിപാടിയുടെ തുടക്കത്തില്‍ തന്നെ കന്നട പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതായതോടെ കുപ്പിയെറിയുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, യുവാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹംപിയില്‍ ജനുവരി 27നാണ് ഉത്സവം തുടങ്ങിയത്. സംസ്ഥാനത്ത് വിജയപുര ജില്ല രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ് ഹംപി ഉത്സവം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts