വാടക നൽകാത്തതിനാൽ യുവതിയെ ഉടമയായ സ്ത്രീ കത്തികൊണ്ട് കുത്തി

ബെംഗളൂരു: നാല് മാസത്തെ വാടക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കരാറുകാരിയായ യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച വീട്ടുടമ അറസ്റ്റില്‍. 28കാരിയായ പൂര്‍ണിമ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാല് മാസത്തെ വാടക തുകയായ 24000രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. വീടുടമസ്ഥ മഹാലക്ഷ്മി എന്ന സ്ത്രീയാണ് പൂര്‍ണിമയെ ഉപദ്രവിച്ചത്. പൂര്‍ണിമയും ഭര്‍ത്താവും മഹാലക്ഷമിയുടെ വീട്ടിലാണ് ഒരു വര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

65,000രൂപ മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ 6000രൂപയാണ് പ്രതിമാസ വാടകത്തുക. ലോക്ക്ഡൗണിനേത്തുടര്‍ന്ന് ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് വാടക നല്‍കുന്നത് മുടങ്ങിയത്.

വെള്ളിയാഴ്ച രാത്രി പൂര്‍ണിമയോടെ വീട്ടില്‍ നിന്നിറങ്ങാന്‍ മഹാലക്ഷ്മി ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ള വാടക നല്‍കാമെന്ന് പറഞ്ഞെങ്കിലും മഹാലക്ഷ്മി സമ്മതിച്ചില്ല. മുന്‍കൂര്‍ നല്‍കിയ പണത്തില്‍ നിന്ന് തുക ഈടാക്കാനും ഇവര്‍ വിസ്സമ്മതിച്ചു.

പൂര്‍ണിമ നിസഹായാവസ്ഥ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അടുക്കളയില്‍ നിന്ന് കത്തിയുമായി എത്തി മഹാലക്ഷ്മി പൂര്‍ണിമയെ ആക്രമിക്കുകയായിരുന്നു. പൂര്‍ണിമയുടെ ഭര്‍ത്താവ് രവിചന്ദ്രന്‍ എത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ മഹാലക്ഷ്മി സംഭവസ്ഥലത്തുനിന്ന് ഓടി. ഇവരെ രാത്രി തന്നെ പിടികൂടിയതായി പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts