ബെംഗളൂരു കലാപം;പ്രതിയായ കോൺഗ്രസ് നേതാവ് കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് മുങ്ങി;ഒളിവിൽ പോയത് മുൻ ബി.ബി.എം.പി.മേയർ.

ബെംഗളൂരു : കഴിഞ്ഞ ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജെ.ഹളളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ബി.ബി.എം.പി.മുൻ മേയറും കോൺഗ്രസ് കോർപ്പറേറ്ററുമായ ആർ. സമ്പത് രാജ് ഒളിവിൽ പോയി.

നഗരത്തില ഒരു സ്വകാര്യ ആശുപത്രിയിൽ കോവിഡിന് ചികിൽസയിലായിരുന്ന സമ്പത് കടന്നു കളയുകയായിരുന്നു എന്ന് അസിസ്റ്റൻറ് കമ്മീഷണർ വേണുഗോപാൽ അറിയിച്ചു.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഡിസ്ചാർജ് ചെയ്യുമ്പോൾ പോലീസിനെ അറിയിക്കാത്തതിനാൽ ആശുപത്രിക്ക് എതിരെ പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

മുൻപ് സമ്പത് രാജ് അറസ്റ്റ് ഒഴിക്കാക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു.

നഗരത്തിൽ നടന്ന കലാപത്തിലെ പോലീസ് നടപടിയിൽ 3 പേർ മരിച്ചിരുന്നു. മൂവായിരത്തിൽ അധികം പേർ പങ്കാളികളായ കലാപത്തിൽ ഇതുവരെ 300 ൽ ഏറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts