ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദർശിക്കാനെത്തിയ സഹോദരനെ തടഞ്ഞു; നാടകീയ രംഗങ്ങൾ…

ബെംഗളൂരു :ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു.

ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു.

ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയുടെ ക്വാഷ്വാലിറ്റിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

ബിനീഷിനെതിരെ എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു.

എൻഫോഴ്സ്മെന്‍റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിയും ആവശ്യപ്പെട്ടേക്കും.

ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക സർക്കാർ ആവശ്യപ്പെട്ടാൽ എൻഐഎയും കേസിൽ അന്വേഷണത്തിന് എത്തുമെന്ന വിവരങ്ങൾ പുറത്ത് വന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
[masterslider id="10"]

Related posts