നഗരം രാമനവമി ആഘോഷത്തിന് ഒരുങ്ങി.

ബെംഗളൂരു: ഹിന്ദു കലണ്ടർ അനുസരിച്ച് എല്ലാ വർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസമാണ് (നവമി) രാമനവമി ആഘോഷിക്കുന്നത്, ഈ വർഷം അത് ഏപ്രിൽ 10, ആണ്. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെയും ‘അധർമ്മത്തെ’ തോൽപ്പിക്കാനുള്ള ‘ധർമ്മം’ സ്ഥാപിക്കുന്നതിന്റെയും സൂചനയാണ് ഉത്സവത്തിന്റെ പ്രാധാന്യം. അയോധ്യയിൽ ദശരഥൻ രാജാവിയും കൗസല്യ രാജ്ഞിയും ജന്മം നൽകിയ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ രാമന്റെയും മൂന്ന് സഹോദരന്മാരായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെയും ആഗമനം ആഘോഷിക്കുന്നുവെന്നാണ് ഐദീഹ്യം, അദ്ദേഹത്തിന്റെ ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം, കേരളത്തിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, നാസിക്കിലെ…

Read More

ശ്രീരാമനവമിക്ക് കശാപ്പും ഇറച്ചി വില്പനയും പാടില്ല ; ബിബിഎംപി

ബെംഗളൂരു: ശ്രീരാമനവമി ദിനത്തില്‍ ബെം​ഗളൂരുവില്‍ മൃഗങ്ങളെ കശാപ്പുചെയ്യുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ച ഉത്തരവുമായി ബിബിഎംപി. ബിബിഎംപി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീരാമനവമി ദിനത്തില്‍ അറവുശാലകള്‍, കന്നുകാലി കശാപ്പ്, മാംസ വില്‍പന എന്നിവ നിരോധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ പറയുന്നു. ഞായറാഴ്ചയാണ് ശ്രീരാമ നവമി. ഈ ദിനത്തില്‍ മാത്രമല്ല, ഗാന്ധിജയന്തി, സര്‍വോദയ ദിനം, മറ്റ് മതപരമായ ദിനങ്ങളിലും മാംസ വില്‍പനയും കശാപ്പും നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഷത്തില്‍ എട്ടു ദിവസമെങ്കിലും മാംസവില്‍പനക്കും കശാപ്പിനും നിരോധനമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Read More
Click Here to Follow Us