പെരുന്നാൾ അവധി; നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ബസുകൾ ഈടാക്കുന്നത് മൂന്നിരട്ടി തുക 

ബെംഗളൂരു: പെരുന്നാൾ ആഘോഷത്തിനായി കൂടുതൽ പേർ നാട്ടിലേക്ക് പോകുന്ന ഇന്ന് കേരള, കർണാടക ആർടിസി സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ എണ്ണം കൂടിയതോടെ മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ.

പെരുന്നാൾ തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതാണ് തിരക്ക് കൂടാൻ കാരണം.

കോഴിക്കോടേക്ക് നോൺ എസി സ്ലീപ്പർ ബസിലെ ടിക്കറ്റ് നിരക്ക് 5000 രൂപ വരെ ഉയർന്നു.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

സാധാരണ 1000 മുതൽ 1500 വരെ ഉണ്ടായിരുന്ന തുകയാണ് ഇപ്പോൾ 5000 ആയി ഉയർത്തിയത്.

കേരള ആർടിസി യുടെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള പകൽ സർവീസുകളിൽ പോലും ടിക്കറ്റുകൾ തീർന്നു.

മലബാർ ഭാഗത്തേക്കുള്ള യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ്സ്‌, മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ്‌ ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts