നഗരത്തിലെ ആദ്യ ഇരുനില മേൽപാലം ഗതാഗതസജ്ജമായി

ബെംഗളൂരു : നഗരത്തിലെ ആദ്യ ഇരുനില മേൽപ്പാലം ഗതാഗതസജ്ജമായി.

നമ്മ മെട്രോ യെല്ലോ ലൈനിലൂടെ (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) കടന്നുപോകുന്ന റാഗിഗുഡ്ഡമുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് സജ്ജമായത്.

മേൽപ്പാലത്തിന്റെ താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെ നിലയിലൂടെ മെട്രോ സർവീസുമാണ് ഉണ്ടാവുക.

  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും

മേൽപ്പാലത്തിൽ ഒരുഭാഗത്തേക്കുള്ള ഭാഗം ഈ മാസം 15-ന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു.

മെട്രോ പാതയിൽ ഈവർഷം അവസാനത്തോടെ സർവീസ് ആരംഭിക്കും.

നിലവിലുള്ള റോഡിനേക്കാൾ എട്ടുമീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില വരുന്നത്.

മെട്രോ പാതയുള്ള രണ്ടാത്തെ നില ഉപരിതലത്തിൽ നിന്ന് 16 മീറ്റർ ഉയരത്തിലാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts