ഡ്രൈവർരഹിത മെട്രോയുടെ പരീക്ഷണയോട്ടം തുടങ്ങി

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിൽ (ആർ.വി.റോഡ്-ബൊമ്മസാന്ദ്ര) ഡ്രൈവർരഹിത മെട്രോയുടെ പരീക്ഷണയോട്ടം തുടങ്ങി.

വ്യാഴാഴ്ച രാവിലെ 10.30-ന് പരീക്ഷണയോട്ടം ആരംഭിച്ചു.

വരും ദിവസങ്ങളിൽ ട്രാക്‌ഷൻ ബ്രേക്ക്, മണൽച്ചാക്കുവെച്ചുള്ള പരീക്ഷണം, സിഗ്നലിങ് തുടങ്ങിയ പരീക്ഷണങ്ങൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നടത്തും.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

പരീക്ഷണങ്ങൾക്കുശേഷം റെയിൽ സുരക്ഷാ കമ്മിഷണർ പരിശോധനനടത്തി മെട്രോ സർവീസിന് അനുമതി നൽകും.

ചൈനയിൽ നിന്നെത്തിച്ച മെട്രോ കോച്ചുകൾ ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിൽ 37 വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു.

ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്.

ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ പാതയിലാണ് ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us