കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട് 

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.

23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്.

  റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലൻസുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക.

മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

45 ഇന്ത്യക്കാർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

അപകട വിവരം അറിഞ്ഞത് മുതല്‍ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി കെ രാജൻ നേരത്തേ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ
[masterslider id="10"]

Related posts