ഇറച്ചി വില്പനക്കാരന് മർദ്ദനമേറ്റു

ബെംഗളൂരു: കർണാടകയിൽ ഹലാൽ പ്രക്ഷോഭം കടുക്കുന്നു. ശിവമോഗയിൽ ഹലാല്‍ മാംസം വിറ്റയാളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഹലാല്‍ മാംസത്തിനെതിരേ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ച സാഹചര്യത്തിലാണ് അക്രമം.

ഹലാല്‍ കച്ചവടം നടത്തുന്നതിനെതിരേ ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ കര്‍ണാടകയുടെ പല ഭാഗത്തും ഉയരുന്നത്. ഭദ്രാവതിയില്‍ നടന്ന ആക്രമണത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പറഞ്ഞു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ചില ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്തു ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. മാംസക്കച്ചവടക്കാരനായ തൗസിഫിനെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. ഇയാളുടെ കോഴിക്കടയില്‍ നോണ്‍-ഹലാല്‍ ഇറച്ചി വില്‍ക്കാന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി പോലീസില്‍ നല്‍കിയ പരാതിയില്‍ തൗസിഫ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts