ഷിമോഗയിൽ സംഘർഷം, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ഷിമോഗ ജില്ലയിൽ സംഘർഷം തുടരുന്നു.  വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 3 പേരെ പോലീസ് പിടികൂടി. മാർക്കറ്റ് ഫൗസാൻ, അസർ എന്ന അസു, ഫറാസ് എന്നിവരെയാണ് ദൊഡ്ഡപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് പ്രതികളിൽ ഒരാളായ മാർക്കറ്റ് ഫൗസാനെതിരെ ചില ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് അക്രമിക്കപ്പെട്ടവരിൽ ഒരാളായ കുമാർ പറഞ്ഞു. അക്രമകാരികൾ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും ഇവർ പറയുന്നു. ‘ഞാൻ നിലത്തു വീണു, അവർ അപ്പോഴും എന്നെ ആക്രമിച്ചു, എന്റെ മുഖത്തവർ അടിച്ചു. തലയിൽ…

Read More

4 മാസം മുമ്പ് ടാർ ചെയ്ത റോഡ് ഇപ്പോൾ ഇളക്കി എടുക്കാം പരാതിയുമായി കോൺഗ്രസ്‌

ബെംഗളൂരു: നാല് മാസം മുമ്പ് നാലരക്കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെ ചോദ്യം ചെയ്ത് രംഗത്ത്. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൂജാരിഡിംബ മുതൽ ഗവതുരു വരെ 5.16 കിലോമീറ്റർ റോഡ് ബിജെപി സർക്കാർ 4.41 കോടി രൂപ മുടക്കി നിർമ്മിച്ചിരുന്നു. ഈ റോഡാണ് ഇപ്പോൾ തകർന്ന നിലയിൽ. സ്ഥലവാസികളായവർ കൈ കൊണ്ട് റോഡിൽ നിന്നും റോഡിന്റെ കഷ്ണങ്ങൾ ഇളക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ച പാർട്ടി…

Read More

വിദ്വേഷ പ്രസ്താവന, മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു. ശിവമോഗ ബിജെപി കോര്‍പറേറ്റര്‍ ചന്നബസപ്പക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയില്‍…

Read More
Click Here to Follow Us