ഷിമോഗയിൽ സംഘർഷം, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ഷിമോഗ ജില്ലയിൽ സംഘർഷം തുടരുന്നു.  വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് 3 പേരെ പോലീസ് പിടികൂടി.

മാർക്കറ്റ് ഫൗസാൻ, അസർ എന്ന അസു, ഫറാസ് എന്നിവരെയാണ് ദൊഡ്ഡപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയത്.

ഏതാനും ദിവസം മുമ്പ് പ്രതികളിൽ ഒരാളായ മാർക്കറ്റ് ഫൗസാനെതിരെ ചില ആരോപണങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് ഇപ്പോഴുണ്ടായ സംഭവമെന്ന് അക്രമിക്കപ്പെട്ടവരിൽ ഒരാളായ കുമാർ പറഞ്ഞു. അക്രമകാരികൾ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നും ഇവർ പറയുന്നു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

‘ഞാൻ നിലത്തു വീണു, അവർ അപ്പോഴും എന്നെ ആക്രമിച്ചു, എന്റെ മുഖത്തവർ അടിച്ചു. തലയിൽ രക്തസ്രാവമുണ്ടായി. രക്ഷപെടാൻ ശ്രമിച്ച എന്നെ അവർ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തു’ – ആക്രമിക്കപ്പെട്ട മറ്റുള്ളവർ പറഞ്ഞതായി റിപ്പോർട്ട്.

എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഷിമോഗ എസ്പി ജി കെ മിഥുൻ കുമാർ അറിയിച്ചു. അക്രമസംഭവങ്ങളിൽ പോലീസ് പ്രതികളെ പിടിച്ച് വേണ്ടത് ചെയ്യുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts