കർണാടക അതിർത്തിയിലെ തൂക്കുവേലി നിർമാണം അടുത്ത മാസം പൂർത്തിയാകും

ബെംഗളൂരു: മലയോരങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കുന്ന തൂക്കുവേലി നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാകും.

ജില്ല-ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്.

ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂര്‍ പഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷവുമാണ് ഇതിനായി അനുവദിച്ചത്. ശാന്തിനഗറിലെ ആനപ്പാറ മുതല്‍ വഞ്ചിയം വരെ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 16 കിലോമീറ്റര്‍ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ തൂക്കുവേലികള്‍ നിര്‍മിക്കുന്നത്. തൂക്കുവേലിനിര്‍മാണം പൂര്‍ത്തിയായാല്‍ തങ്ങളുടെ ദുരിതത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് മലയോരകര്‍ഷകര്‍.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഈ മേഖലയിലെ കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിക്കുന്നതും പതിവാണ്. കര്‍ഷകര്‍ രാപ്പകല്‍ ഉറക്കമൊഴിഞ്ഞ് ജീവന്‍ പണയപ്പെടുത്തി കാവലിരുന്നിട്ടും ഫലമുണ്ടാകാറില്ല. നേരത്തെ ആടാംപാറയില്‍നിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജവേലി നിര്‍മിച്ചിരുന്നെങ്കിലും കാട്ടാനശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts