ബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി, ഇനി വോഡയാർ എക്സ്പ്രസ്സ്‌

ബെംഗളൂരു: ടിപ്പു എക്‌സ്പ്രസ് ട്രെയിനിന്റെ പേര് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. വോഡയാര്‍ എക്‌സപ്രസ് എന്നാണ് പുതിയ പേര്.

ഇന്നു മുതല്‍ പേരുമാറ്റം പ്രാബല്യത്തില്‍ വരും. ബെംഗളൂരു-മൈസൂരു പാതയിലാണ് ടിപ്പു എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തിവരുന്നത്.

പേര് മാറ്റണമെന്നാവശ്യപ്പെട്ട് മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കഴിഞ്ഞ ജൂലൈയില്‍ നിവേദനം നല്‍കിയിരുന്നു. വോഡയാര്‍ രാജവംശം റെയില്‍വേക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ വോഡയാര്‍ എക്‌സപ്രസ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു ആവശ്യം.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

മൈസൂരു കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനോടുള്ള ആദരസൂചകമായാണ് തീവണ്ടിക്ക് ടിപ്പുവിന്റെ പേര് നല്‍കിയിരുന്നത്. 1980 ഏപ്രില്‍ 15നാണ് ടിപ്പു എക്‌സപ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts