ടിപ്പു സുൽത്താനെ അവഹേളിക്കുന്ന പോസ്റ്റർ; ബെളഗാവിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച്‌ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.  വാട്‌സ് ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. 50ലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read More

ഡി.കെ ശിവകുമാർ ടിപ്പു കുടുംബാംഗങ്ങൾ ; ഹിമന്ത ബിശ്വശർമ്മ

ബെംഗളൂരു:കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡി.കെ. ശിവകുമാർ ടിപ്പു സുൽത്താന്റെ കുടുംബാംഗമാണെന്ന് ബി.ജെ.പിയും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. അധികാരം തിരിച്ചുപിടിച്ചാൽ സംസ്ഥാനം പി.എഫ്.ഐയുടെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) താഴ്വരയായി മാറുമെന്നും ഹിമന്ത ആരോപിച്ചു. കർണാടകയിലെ ഗോണികൊപ്പയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി. അതിനിടെ, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ടിപ്പു സുൽത്താന്റെ അന്ത്യവുമായി ബന്ധപ്പെട്ട നുണക്കഥയും ഇവർ പ്രചരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ട്‌. സംസ്ഥാനത്തെ പ്രമുഖ സമുദായമായ വൊക്കലിഗക്കാരിൽനിന്നുള്ള ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ്  ടിപ്പുവിനെ വധിച്ചതാണ് നുണപ്രചാരണം. സംഘപരിവാർ സഹയാത്രികനായ അദ്ദണ്ഡ…

Read More

ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, മോഷൻ പോസ്റ്റർ വിവാദത്തിലേക്ക് 

ബെംഗളൂരു:മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു. രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്. കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ശർമ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്ററിൽ ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. ഇത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. മോഷൻ പോസ്റ്ററിൽ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകർത്തു, 40 ലക്ഷം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ ജയിലിലായി,…

Read More

തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് അടുത്ത വിവാദം

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. ടിപ്പു സുല്‍ത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. എല്ലാതവണയും ടിപ്പു സുല്‍ത്താനെതിരെ വി.ഡി. സവര്‍ക്കറെ ഉയര്‍ത്തിക്കാട്ടാറുള്ള പാര്‍ട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കന്‍മാരാണ് ടിപ്പു സുല്‍ത്താനെ കൊന്നത് എന്നാണ്. എന്നാല്‍ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു. പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നന്‍ജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുല്‍ത്താനെ കൊന്നതെന്നാണ് ഒരു കൂട്ടം അവകാശപ്പെടുന്നത്. അദ്ദണ്ഡ…

Read More

രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിനെ തൊട്ടു കളിക്കരുത്; ടിപ്പുവിന്റെ അനന്തരവകാശികൾ

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി നിലപാട് വ്യക്തമാക്കിയത്. ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചരിത്രത്തില്‍ നിന്ന് ടിപ്പു…

Read More

അധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് ജനതാദൾ എസ് അധ്യക്ഷൻ

ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ (എസ്) അധികാരത്തില്‍ വന്നാല്‍ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ സി.എം ഇബ്രാഹിം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് ഭരണം ലഭിച്ചാല്‍ മൈസൂരുവിലോ കോലാറിലോ ടിപ്പു യൂണിവേഴ്‌സിറ്റി തുടങ്ങുമെന്ന് ഇബ്രാഹിം വ്യക്തമാക്കി. ഒന്നുകില്‍ മൈസൂരുവില്‍ അല്ലെങ്കില്‍ കോലാറില്‍ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഒപ്പം കെംപഗൗഡ യൂണിവേഴ്‌സിറ്റിയും തുടങ്ങുമെന്നും ജനതാദള്‍ കര്‍ണാടക അദ്ധ്യക്ഷന്‍ പ്രതികരിച്ചു. അതേസമയം പലരും ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്നില്‍ കണ്ടാണെന്നും ഇബ്രാഹിം ആരോപിച്ചു. ടിപ്പു ജയന്തി ആഘോഷിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും…

Read More

ബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിന്റെ പേര് മാറ്റി, ഇനി വോഡയാർ എക്സ്പ്രസ്സ്‌

ബെംഗളൂരു: ടിപ്പു എക്‌സ്പ്രസ് ട്രെയിനിന്റെ പേര് മാറ്റി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. വോഡയാര്‍ എക്‌സപ്രസ് എന്നാണ് പുതിയ പേര്. ഇന്നു മുതല്‍ പേരുമാറ്റം പ്രാബല്യത്തില്‍ വരും. ബെംഗളൂരു-മൈസൂരു പാതയിലാണ് ടിപ്പു എക്‌സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് നടത്തിവരുന്നത്. പേര് മാറ്റണമെന്നാവശ്യപ്പെട്ട് മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കഴിഞ്ഞ ജൂലൈയില്‍ നിവേദനം നല്‍കിയിരുന്നു. വോഡയാര്‍ രാജവംശം റെയില്‍വേക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ വോഡയാര്‍ എക്‌സപ്രസ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു ആവശ്യം. മൈസൂരു കടുവയെന്ന് അറിയപ്പെടുന്ന ടിപ്പു സുല്‍ത്താനോടുള്ള…

Read More

ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്

ബെംഗളൂരു: കർണാടകയിലെ ടിപ്പു സുൽത്താൻ കൊട്ടാരവും വിവാദത്തിലേക്ക്.ജ്ഞാനവാപി മസ്ജിദ്, കുത്തബ് മിനാർ വിവാദങ്ങൾക്ക് പിന്നിൽ പുതിയ അവകാശവാദവുമായി ഹിന്ദുത്വ സംഘടനകളുടെ രംഗപ്രവേശം. ക്ഷേത്ര ഭൂമി കയ്യേറിയാണ് ടിപ്പു സുൽത്താൻ കൊട്ടാരം പണി കഴിപ്പിച്ചതെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊട്ടാരം ഭൂമിയുടെ സർവേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രുതി സമിതിയുടെ വക്താവായ മോഹൻ ഗൗഡ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ടിപ്പു സുൽത്താൻ കൊട്ടാരത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലത്ത് ക്ഷേത്ര ഭൂമി കയ്യേറിയാണ് കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിൽ വേദങ്ങൾ പഠിപ്പിച്ചിരുന്നു എന്നാണ് ചിലർ പറയുന്നത്.…

Read More

ടിപ്പു ജയന്തി; ആഘോഷങ്ങൾ അനുവദിക്കില്ല: ഉപമുഖ്യമന്ത്രി ജി പരമേശ്വര

ബെം​ഗളുരു: ടിപ്പു ജയന്തിയുമായി ഉയരുന്ന പ്രശ്നപരിഹാരത്തിനായി ഘോഷയാത്രകളെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. നിരീക്ഷണത്തിനായി സംസ്ഥാനത്തുടനീളം റിസർവ് പോലീസിനെയും ദ്രുത കർമ്മ സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More
Click Here to Follow Us