ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു, മോഷൻ പോസ്റ്റർ വിവാദത്തിലേക്ക് 

ബെംഗളൂരു:മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുന്നു.

രജത് സേത്തിയാണ് ടിപ്പുവിന്റെ കഥ സിനിമയ്ക്കായി ഒരുക്കിയിട്ടുള്ളത്.

കർണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പവൻ ശർമ സംവിധാനം ചെയ്യുന്ന ചിത്രമായ ടിപ്പുവിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ പോസ്റ്ററിൽ ടിപ്പുവിന്റെ മുഖം കരിപുരട്ടിയ നിലയിലാണ്. ഇത് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

മോഷൻ പോസ്റ്ററിൽ ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകർത്തു, 40 ലക്ഷം ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കൾ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്മണർ തുടച്ചുനീക്കപ്പെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്,’ എന്നാണ് മോഷൻ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts