ഈ ആഴ്ച ബിഗ് ബോസിൽ നിന്നും ആ ഒരാൾ കൂടെ പുറത്തേക്ക് 

ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ ആഴ്ച ഒരാൾ കൂടി പുറത്തേക്ക്. ശ്രുതി, ഷിജു, ശോഭ, റെനീഷ, സെറീന, ജുനൈസ്, ഒമർ ലുലു എന്നിവരാണ് ഈ ആഴ്ചയിലെ എവിക്ഷൻ പട്ടികയിൽ ഉണ്ടായിരുന്നു ഇതിൽ ഏറ്റവും കുറവ് വോട്ടുകൾ ഉള്ള രണ്ട് പേർ സെറീനയും ശ്രുതിയുമാണ്. ഇവരിൽ ഒരാളായിരിക്കും ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇവരിൽ സെറീന പുറത്ത് പോകാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഷിജു, ശോഭ എന്നിവർക്കാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്.

Read More

കെജിഎഫ് വില്ലയിൽ നിന്നും കണക്കിൽ പെടാത്ത 4.5 കോടി പിടിച്ചെടുത്തു

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് നിന്നും കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടന്മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ (കെജിഎഫ്) ബനാര്‍പേട്ട് താലൂക്കിലെ വില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അകമ്പടിയോടെയാണ് കര്‍ണാടക പോലീസ് സംഘം റെയ്ഡ് നടത്തിയത്. കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 29ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 117 കോടി രൂപയാണ്…

Read More

വാടക വീട് തിരയുന്നതിനിടെ ടെക്കിയ്ക്ക്‌ നഷ്ടമായത്.1.6 ലക്ഷം

ബെംഗളൂരു: നഗരത്തിൽ അനുയോജ്യമായ ഒരു വീട് കണ്ടെത്തുന്നത് ശ്രമകരമായ കാര്യമാണ്. ചിലപ്പോൾ, നഗരത്തിൽ ഒരു വീട് ലഭിക്കുന്നത് ജോലിയിൽ പ്രവേശിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും. എന്നാൽ അത് മാത്രമല്ല. പാർപ്പിടത്തിനുള്ള ഉയർന്ന ഡിമാൻഡ് ചൂഷണം പണത്തിനായി ആളുകളെ കബളിപ്പിക്കുകയും തട്ടിപ്പുകാരെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്. വീട് അന്വേഷിക്കുന്നവരെ വശീകരിക്കാനും കബളിപ്പിക്കാനും ആഗ്രഹമുള്ള ഫോട്ടോകളും വാഗ്ദാനങ്ങളും സഹിതം നിലവിലില്ലാത്ത ഫ്ലാറ്റുകളുടെ വ്യാജ വിവരങ്ങളാണ് തട്ടിപ്പുകാർ പോസ്റ്റ് ചെയ്യുന്നത്. അടുത്തിടെ നടന്ന ഒരു കേസിൽ പുതിയ വീട് തിരയുന്ന ഒരു ടെക്കിക്ക് ഈ സൈബർ തട്ടിപ്പുകാർ വഴി ഏകദേശം 1.6 ലക്ഷം…

Read More

ശരത് പവാർ രാജി പിൻവലിച്ചു

ന്യൂഡൽഹി :നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാർ പിൻവലിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് രാജി പിൻവലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനൽ യോഗം ചേർന്ന് പവാറിന്റെ രാജി തീരുമാനം നിരസിച്ചിരുന്നു. സ്വയം തീകൊളുത്താനുള്ള ശ്രമം പാർട്ടി പ്രവർത്തകരിൽ നിന്നും വലിയതിൽ വൈകാരിക പ്രതിഷേധങ്ങൾ ഉണ്ടായതും രാജിയെ തടയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച്‌ ശരത് പവാർ കുറിപ്പ് പുറത്തുവിട്ടത്.

Read More

വിനോദയാത്രയ്ക്കിടെ മലയാളികളെ മൈസൂരുവിൽ തടവിലാക്കി, രക്ഷപ്പെട്ടത് സാഹസികമായി

ബെംഗളൂരു: പള്ളിശ്ശേരിയിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്രയ്ക്കെത്തിയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. പി.കെ. ഷറഫുദ്ദീൻ, പുലിവെട്ടി സക്കീർ, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീൻ, ടി. ലബീബ്, പി.കെ. ഫാസിൽ എന്നിവരാണു നാട്ടിൽ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും കർണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര എത്തിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മൈസൂരുവിൽ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട…

Read More

തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നാളെ സോണിയ ഗാന്ധി 

ബെംഗളൂരു: പ്രചാരണ വേദികളിൽ നാളെ സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം തുടരുന്നുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ  മുതിർന്ന നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാണ്. കോൺഗ്രസ്‌ പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടുന്നു. 40% കമ്മീഷൻ ആരോപണം സജീവ ചർച്ചയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌.

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

ഡൽഹി: ജമ്മു കാശ്മീറിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച്‌ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ…

Read More

കർണാടക തെരഞ്ഞെടുപ്പ് അതിർത്തികളിൽ കർശന പരിശോധന

കാസർകോട്: കർണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിച്ച് വരികയാണ്. പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ 20 പോലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. രാത്രിയും പകലുമായി ആറു ജീപ്പുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കർണാടക അതിർത്തി പ്രദേശങ്ങളായ ബേരിപ്പടവ്, കുരുടപ്പടവ്, പൊന്നങ്കള, പേർള, ദൗഡഗോളി, കുരുടപ്പടവ്…

Read More

അനുമതി ലഭിച്ചാൽ മദനിയുടെ സുരക്ഷ ചെലവ് വഹിക്കാൻ തയ്യാറായി പി.ഡി.പി

കൊച്ചി: അബ്ദുന്നാസിര്‍ മദനിയുടെ അനുമതി ലഭിച്ചാല്‍ കര്‍ണാടക സര്‍ക്കാര്‍ ചുമത്തിയ സുരക്ഷാ ചെലവ് വഹിക്കാന്‍ തയാറെന്ന് പി.ഡി.പി. അറിയിച്ചു. സുപ്രീംകോടതി നല്‍കിയ ജാമ്യഇളവ് പരിഗണിച്ച്‌ എന്തുവിലകൊടുത്തും അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ പാര്‍ട്ടി ഇടപെടുമെന്ന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മദനിയുടെ ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതിനാലാണ് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ഭരണകൂട നയങ്ങളോട് വിയോജിക്കുമ്പോഴും ചെലവ് വഹിക്കാന്‍ പാര്‍ട്ടി തയാറാകുന്നത്. നേതാക്കളും പ്രവര്‍ത്തകരും കേരളീയ പൊതുസമൂഹവും സുരക്ഷാ ചെലവിനത്തില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി മൈലക്കാട് ഷാ ഇതിനായി സ്ഥലം വിറ്റുകഴിഞ്ഞു.…

Read More

ചൊറിഞ്ഞ് ചൊറിഞ്ഞ് ഒട്ടാനുള്ള പരിപാടി ആണോ, ശോഭയും മാരാരും

ബിഗ് ബോസ് സീസൺ 5 തുടങ്ങിയ നാൾ മുതൽ വളരെ ശക്തമായി കളിച്ചു കൊണ്ടിരിക്കുന്ന രണ്ടു പേർ ആണ്  അഖിൽ മാരാരും ശോഭ വിശ്വനാഥും. തുടക്കം മുതൽ ഇവർ തമ്മിൽ ചെറിയ വഴക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഫുൾ ടൈം ശോഭയെ ചൊറിയാൻ പോവുകയാണ് അഖിൽ. കഴിഞ്ഞ എപ്പിസോഡിൽ ഉൾപ്പെടെ ഇരുവരും തമ്മിൽ മുട്ടൻ വഴക്ക് നടന്നിരുന്നു. ശോഭയുടെ കാരക്ടർ വച്ച് പൊട്ടി തെറിക്കേണ്ട സമയം കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷെ…. ഇപ്പോൾ ഷോ കാണുന്ന പ്രേക്ഷകർ പറയുന്നു ഇരുവരും ആ ചൊറിച്ചിൽ…

Read More
Click Here to Follow Us