ദന്ത ചികിത്സാ പിഴവ്;60,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.

ബെംഗളൂരു : ദന്ത ചികിത്സയിൽ പിഴവ് ഉണ്ടാക്കിയതിന് മൂന്നു വർഷം മുൻപ് തുടങ്ങിയ നിയമപോരാട്ടം ഇപ്പോൾ ആണ് ഫലം കണ്ടത്.

ബെംഗളൂരു ബെനശങ്കരി തേഡ്സ്റ്റേജ് താമസക്കാരിയായ ഫാത്തിമ 34, പല്ലു വേദനയെത്തുടർന്ന് അടുത്തുള്ള പ്രൈവറ്റ് ക്ലിനികിൽ 2017 ജൂലൈയിലാണ് ചികിത്സ തേടിയെത്തിയത്.

പ്രാഥമിക ചികിത്സ നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ നീരും അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് പരിഹാര മരുന്നുകൾ നൽകിയെങ്കിലും ഫലം കാണാതെ വന്നു.

  പുലിപ്പല്ല് കേസിൽ വേടന് പണി കിട്ടി;' ലാബ് റിപ്പോർട്ട് അറിയാൻ വായിക്കാം

തുടർന്ന് ഫാത്തിമ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ദന്ത വിഭാഗത്തെ സമീപിച്ചു. അവിടെ സ്കാനിംഗ് നടത്തിയപ്പോൾ ചികിത്സാപിഴവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫാത്തിമ സെന്റ് മാർത്താസ് ഹോസ്പിറ്റലിൽ എത്തി അവിടെയും വിദഗ്ധാഭിപ്രായം തേടിയിരുന്നു.

അവരും ആദ്യം ചെയ്ത ചികിത്സയിലെ പിഴവ് കണ്ടെത്തി. തുടർന്ന് ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിനിടയിൽ ചികിത്സയിൽ ചിലവിനായി നൽകിയ 3700 രൂപ തിരികെ നൽകി നിയമനടപടികളിൽ നിന്ന് ബി മാറാനുള്ള സമ്മർദ്ദമുണ്ടായി.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

34 മാസം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിൽ ചികിത്സാ പിഴവ് വരുത്തിയ ഡോക്ടറിനോട് 60,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
[masterslider id="10"]

Related posts