കർണാടക തെരഞ്ഞെടുപ്പ് അതിർത്തികളിൽ കർശന പരിശോധന

കാസർകോട്: കർണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങൾ തുടങ്ങിയവ കടത്താൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിച്ച് വരികയാണ്.

പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ 20 പോലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം നിയമിച്ചു. രാത്രിയും പകലുമായി ആറു ജീപ്പുകളിലാണ് പോലീസ് പരിശോധന നടത്തുന്നത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കർണാടക അതിർത്തി പ്രദേശങ്ങളായ ബേരിപ്പടവ്, കുരുടപ്പടവ്, പൊന്നങ്കള, പേർള, ദൗഡഗോളി, കുരുടപ്പടവ് തുടങ്ങിയ പത്ത് സ്ഥലങ്ങളിൽ കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരന്റെ പോലീസ് സംഘം മുഴുവൻ സമയവും പരിശോധന കർശനമാക്കി. ബായാറിലും പൈവളിഗെയിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

സംശയ സാഹചര്യത്തിൽ കാണുവരെയും മുമ്പ് കേസുകളിൽ പ്രതികളായവരെയും വാഹനവും കസ്റ്റഡിയിലെടുക്കുന്നുണ്ട്. രണ്ട് ദിവസത്തിലൊരിക്കൽ ഡിവൈഎസ്പി പരിശോധനാ കേന്ദ്രങ്ങൾ നേരിട്ട് പരിശോധിക്കും. പരിശോധനയിൽ പോലീസുകാർക്ക് വീഴ്ച്ച സംഭവിച്ചാൽ കർശന നടപടി ഉണ്ടാകും. കർണാടകയിലേക്ക് കടന്നു പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിലെ പ്രശ്നബാധിത സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് എസ്ഐയും അഡീഷണൽ എസ്ഐമാരും ക്യാമ്പ് ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts