സോണിയയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് നരേന്ദ്ര മോദി 

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി പരിഹസിച്ചു. കർണാടകയിൽ, മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് സംസാരിക്കുകയായിരുന്നു മോദി. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശം. കോൺഗ്രസ് ഇപ്പോൾ ഭയപ്പാടിലാണ്.അവരുടെ നുണകൾ ഫലിക്കുന്നില്ല എന്നായപ്പോൾ അവരെ പ്രചാരണത്തിനായി ഇവിടെ കൊണ്ടുവരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഇപ്പോൾ പ്രധാനമന്ത്രി തന്നെ പരസ്പരം കെട്ടിവെക്കാൻ തുടങ്ങി’ എന്ന് പറഞ്ഞു. ശിവമോഗയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

കൊള്ള,നുണ, അഹങ്കാരം, വിദ്വേഷം എന്നിവയുടെ അന്തരീക്ഷം അവസാനിപ്പിക്കുക ബിജെപിക്കെതിരെ ആഞ്ഞടിച്ച് സോണിയ 

ബെംഗളൂരു: ഇരുളടഞ്ഞ ബിജെപി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിജെപിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കര്‍ണാടകക്കോ ഇന്ത്യക്കോ പുരോഗതിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ കര്‍ണാടകക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ലഭിക്കില്ല എന്ന തരത്തിലാണ് അവര്‍ പരസ്യമായി ഭീഷണി മുഴക്കുന്നതെന്ന് സോണിയ പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ അത്ര ഭീരുവും അത്യാഗ്രഹികളുമല്ലെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ജനങ്ങളുടെ ഭാവി…

Read More

സോണിയയും രാഹുലും ഇന്ന് ഒരേ വേദിയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് ഹുബ്ബള്ളിയിൽ. വൈകുന്നേരം 5.30 ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആണ് ഇരുവരും പങ്കെടുക്കുന്നത്. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ഇന്ന് സോണിയ പങ്കെടുക്കുന്ന ഏക പരിപാടിയാണിത്.

Read More

തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ നാളെ സോണിയ ഗാന്ധി 

ബെംഗളൂരു: പ്രചാരണ വേദികളിൽ നാളെ സോണിയാ ഗാന്ധി എത്തും. ഹൂബ്ലിയിലാണ് ആദ്യ പരിപാടി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണം തുടരുന്നുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ  മുതിർന്ന നേതാക്കളും സംസ്ഥാനത്ത് പ്രചാരണത്തിൽ സജീവമാണ്. കോൺഗ്രസ്‌ പ്രകടന പത്രികയിലെ ആറു വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടുന്നു. 40% കമ്മീഷൻ ആരോപണം സജീവ ചർച്ചയാക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്‌.

Read More

സോണിയയും പ്രിയങ്കയും ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലേക്ക് 

ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കർണാടകയിലേക്ക്. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഒക്ടോബർ 6 ന് കർണാടകയിൽ എത്തും . ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്രയുടെ തുടക്കം. ആരെങ്കിലും കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511…

Read More

ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകയിൽ സോണിയയും പ്രിയങ്കയും എത്തും

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ സെപ്റ്റംബർ 30ന് കർണാടകയിൽ. സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അധ്യക്ഷ സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുമെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എ .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിഞ്ഞു . സോണിയയും പ്രിയങ്കയും പങ്കുവെക്കുന്ന ദിവസം പിന്നിട്ട് അറിയും. സെപ്റ്റംബർ 30ന് രാവിലെ ഒമ്പതുമണിക്കാണു യാത്ര ഗുണ്ടൽ പേട്ടയിൽ എത്തി കെ. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നഞ്ചൻ കോഡ് താലൂക്കിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.…

Read More

സോണിയ ഗാന്ധിയുടെ അമ്മ നിര്യാതയായി

ഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ നിര്യാതയായി. ഓഗസ്റ്റ് 27 ന് ഇറ്റലിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്നലെ നടന്നതായി മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി ചികിത്സാ ആവശ്യം വിദേശത്തേക്ക് പോവുന്നതിനു മുൻപേ അമ്മയെ പോയി കണ്ടിരുന്നു.

Read More
Click Here to Follow Us