ബെംഗളൂരു: വേനൽ ചൂട് കൂടിയതോടെ നഗരത്തിൽ പല ഇടങ്ങളിലും ജലവിതരണം തടസപ്പെടുകയാണ്.ഉപയോഗം വർധിച്ചതോടെ ബെംഗളൂരുവിലെ ജല അതോറിറ്റിയുടെ കാവേരി ജലം പലയിടത്തും ലഭിക്കുന്നില്ലെന്ന പരാതികൾ കൂടുന്നു.കഴിഞ്ഞ ഒരാഴ്ചയായി ഈ ജലക്ഷാമം തുടങ്ങിയിട്ടെന്ന് ജനങ്ങൾ പറയുന്നു.
വീടുകളിലെയും ബിഡബ്ല്യൂഎസ്എസ്ബി കുഴൽ കിണറുകളും വറ്റിയതോടെ ജലക്ഷാമം രൂക്ഷമാവുകയാണ്. പ്രതിദിനം 1450 ദശലക്ഷം ലിറ്റർ ജലമാണ് നഗരത്തിന്റെ പല ഇടങ്ങളിൽ ആയി ആവശ്യമായി വന്നിരുന്നത്. എന്നാൽ വേനൽ കാനത്തതോടെ ജലത്തിന്റെ ഉപയോഗം കൂടി. 25 ദശലക്ഷം വെള്ളം ബിഡബ്ല്യൂഎസ്എസ്ബി, ജലസംഭരണിയിൽ നിന്നും അധികം പമ്പ് ചെയ്യുന്ന സ്ഥിതിയാണ് നിലവിൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.