ഓട്ടോ ഡ്രൈവറെ യുവാക്കൾ കൊലപ്പെടുത്തി

ബെംഗളൂരു: കോടിഹള്ളി ജംക്‌ഷനു സമീപം രണ്ട് പേർ ചേർന്ന് മഞ്ജുനാഥ് എന്ന 32 കാരനെ ആക്രമിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പ്രഥമദൃഷ്ട്ടിയാൽ അപകടത്തിലാണ് മഞ്ജുനാഥ് മരിച്ചതെന്നാണ് ആദ്യം കരുതിയതെങ്കിലും, ജീവൻ ബീമാ നഗർ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും മുറിവുകൾ കണക്കിലെടുത്തുമാണ് ഇതൊരു കൊലപാതകമാണെന്നും കണ്ടെത്തിയത്.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഡോംലൂരിലെ ദൂപ്പനഹള്ളി സ്വദേശിയായ മഞ്ജുനാഥ് തിങ്കളാഴ്ച രാത്രി ദൂപ്പനഹള്ളിയിലെ ഒരു ബാറിൽ എത്തുകയും ഇയാൾ അർദ്ധരാത്രി, ബാർ പൂട്ടുന്നത് വരെ അവിടെ ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മദ്യലഹരിയിലായിരുന്ന ഇയാൾ ഓട്ടോയിൽ ഇരുന്ന് മോശമായി സംസാരിക്കുകയും ബാറിൽ ഉണ്ടായിരുന്ന സഹ ഓട്ടോ ഡ്രൈവർമാരായ മധുസൂദനിനെയും 29 യതീഷ് ഗൗഡയെയും 25 അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

പ്രശ്നം രൂക്ഷമായപ്പോൾ റോഡിൽ നിന്ന് എടുത്ത ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് ഇരുവരും മഞ്ജുനാഥിനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകുകയും സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു.

  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം

എന്നാൽ മഞ്ജുനാഥ് അവരെ വീണ്ടും ശകാരിച്ചതിനെ തുടർന്ന് 500 മീറ്ററോളം ഓടിച്ചിട്ട് ഇരുമ്പ് വടിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കും മുഖത്തും കഴുത്തിലും സാരമായി പരിക്കേറ്റ മഞ്ജുനാഥ് സംഭവസ്ഥലത്തുതന്നെ മരിച്ചു എന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ
[masterslider id="10"]

Related posts