ഇനിയും ചുവപ്പ് ക്രോസ് ചെയ്യാനാണോ ഭാവം ? പിടി വീണതു തന്നെ.ആർ എൽ വി ഡി കാമറകൾ പത്തിടത്ത്.

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് തെളിയുന്നത് കണ്ടിട്ടും മുന്നോട്ട് പോകുന്നവരെ പിടികൂടാൻ  കാമറകൾ നഗരത്തിലെത്തി.ആർ എൽ വി ഡി (റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ)  ക്യാമറകൾ പത്തിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സിഗ്നൽ ലംഘിച്ച് പോകുന്ന വാഹനങ്ങളുടെ നമ്പർ അടക്കം ക്യാമറ ഒപ്പിയെടുത്ത് ട്രാഫിക് മാനേജ്മെന്റ് സെൻററിലെ കൺട്രോൾ റൂമിലെ സെർവറിലെത്തിക്കും. സിഗ്നൽ ലംഘിച്ചതിന്റെ ചിത്രം സഹിതം പിഴ ചുമത്തിയുള്ള സന്ദേശം വാഹന ഉടമക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

35 കോടി ചെലവിലാണ് സിറ്റി ട്രാഫിക് പോലീസ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ ഏപ്രിലിൽ മൈസൂരിലാണ് ഇത്തരത്തിലുള്ള ആദ്യ ക്യാമറകൾ സ്ഥാപിച്ചത്.ഈ വർഷം സെപ്റ്റംബർ വരെ 315882 കേസുകളാണ് ഇതുവരെ ചാർജ്ജ് ചെയ്തത്. രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങളാണ് ട്രാഫിക്‌ നിയമ ലങ്ഘനങ്ങളില്‍ മുന്നില്‍.

എം ജി റോഡ്- ബ്രിഗേഡ്  റോഡ് ജംഗ്ഷൻ, ശാന്തി നഗർ ജംഗ്ഷൻ, ആടുഗൊഡി ജംഗ്ഷൻ, എ എസ് സി ജംഗ്ഷൻ, കെ ആർ പുര-ബട്ടറഹളളി ജംഗ്ഷൻ, ഈജിപ്പുര- കോറമംഗല ഇന്നർ റിംഗ് റോഡ് ജംഗ്ഷൻ, പാരപ്പന അഗ്രഹാര, പി ഇ എസ് കോളേജ്, ദൊഡ ബലാപൂർ റോഡ് ജംഗ്ഷൻ, ചാലൂക്യ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts