കെട്ടിട ദുരന്തം;ആറാമത്തെ മൃതദേഹവും പുറത്തെടുത്തു;തൂണുകളുടെ ബലക്ഷയമാണ് അപകട കാരണം എന്ന് നിഗമനം.

ബെന്ഗളൂരു : രണ്ടു ദിവസം മുന്‍പാണ് ബെലന്തൂരിനടുത്തു നിര്‍മാണത്തിലിരിക്കുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നു വീണത്‌,ആറു പേര്‍ മരിച്ചതായി ആണ് ഇതുവരെ ഉള്ള നിഗമനം,ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ ആറാമത്തെ മൃതദേഹം പുറത്തെടുത്തത്.ആന്ധ്ര സ്വദേശിയായ കൃഷ്ണയുടെ മൃതദേഹമാണ് ഇന്നലെ കെട്ടിടങ്ങളുടെ അവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചത്.കെട്ടിടങ്ങള്‍ക് അടിയില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം തിരച്ചില്‍ അവസാനിപ്പിച്ചു.പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഏഴുപേര്‍ സുഖം പ്രാപിച്ചു വരുന്നു. അവശിഷ്ടങ്ങള്‍ മുഴുവന്‍ നീക്കുന്ന ജോലി ഒരാഴ്ചകൂടി എടുക്കും എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.അപകടത്തെ തുടര്‍ന്ന് സമീപ അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് ഉള്ളവര്‍ താമസം മാറി പോയിട്ടുണ്ട്.കെട്ടിടം…

Read More

കേന്ദ്ര സര്‍ക്കാരിന്റെ സന്ഘി മനസ്സ് പുറത്തു വരുന്നു;ഏകീകൃത സിവില്‍ കോഡിനുള്ള നടപടികള്‍ തകൃതി.

ന്യൂഡല്‍ഹി : ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രാരംഭ നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവക്ക് ഏകീകൃത നിയമമല്ലേ അഭികാമ്യം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം അറിയിക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനിടെ മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭരണഘടനയുടെ 44 അനുഛേദം ഏകികൃതസിവില്‍ നിയമത്തിനായി ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ദേശീയനിയമകമ്മീഷന്‍ ജനങ്ങള്‍ക്ക് മുന്‍പാകെ അഭ്യര്‍ത്ഥയും ചോദ്യവലിയും മുന്നോട്ട് വച്ചിരിക്കുന്നത്. സാമുഹ്യനീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്ന് അഭ്യര്‍ത്ഥനയില്‍ പറയുന്നു.…

Read More

കാശ്മീരില്‍ പോലിസ് സ്റ്റേഷന് നേരെ ഭീകരാക്രമണം ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ജംനഗേരി പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനും സാധാരണക്കാരനും പരിക്കേറ്റു. രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. നസീർ അഹമ്മദെന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാനിലെ ന്യൂനപക്ഷ പ്രദേശമാണ് ജാംനഗേരി. സൈന്യം തിരിച്ചടി നല്‍കിയെങ്കിലും ആക്രമണം നടത്തിയ ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. ഷോപ്പിയാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസ് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ദക്ഷിണ…

Read More

നാട്ടിലേക്ക് ഇന്ന് എട്ടു കേരള ആര്‍ ടീ സി സ്പെഷ്യല്‍ ബസുകള്‍.

ബെന്ഗ്ളൂരു : പൂജ അവധിയുടെ തിരക് തുടരുന്നതിനാല്‍ ഇന്ന് കേരള ആര്‍ ടീ സി എട്ടു സ്പെഷ്യല്‍ ബസുകള്‍ കൂടി അനുവദിച്ചു.മൈസൂരു വഴി കോട്ടയം ,ഏറണാകുളം,തൃശൂര്‍,കോഴിക്കോട്,പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യല്‍ സര്‍വിസുകള്‍.ഈ ബസുകളിലെ എല്ലാ ടിക്കറ്റ്‌ കളും തീര്‍ന്നു.എന്നാല്‍ ഇന്ന് പുതിയ സ്പെഷ്യല്‍ ബസുകള്‍ക്ക് സാധ്യത കുറവാണെന്ന് കേരള ആര്‍ ടീ സി അറിയിച്ചു.കനത്ത തിരക്ക് ഉണ്ടായിരുന്ന ഇന്നലെ 14 സ്പെഷ്യല്‍ സര്‍വിസുകള്‍ ആണ് കേരള ആര്‍ ടീ സി ഇന്നലെ നടത്തിയത്.28 സ്പെഷ്യല്‍ സര്‍വീസ് നടത്തി കര്‍ണാടക ആര്‍ ടീ സി മുന്നിട്ടു നിന്നു.ഇന്ന്…

Read More

ഇനിയും ചുവപ്പ് ക്രോസ് ചെയ്യാനാണോ ഭാവം ? പിടി വീണതു തന്നെ.ആർ എൽ വി ഡി കാമറകൾ പത്തിടത്ത്.

ബെംഗളൂരു : ട്രാഫിക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് തെളിയുന്നത് കണ്ടിട്ടും മുന്നോട്ട് പോകുന്നവരെ പിടികൂടാൻ  കാമറകൾ നഗരത്തിലെത്തി.ആർ എൽ വി ഡി (റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ)  ക്യാമറകൾ പത്തിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സിഗ്നൽ ലംഘിച്ച് പോകുന്ന വാഹനങ്ങളുടെ നമ്പർ അടക്കം ക്യാമറ ഒപ്പിയെടുത്ത് ട്രാഫിക് മാനേജ്മെന്റ് സെൻററിലെ കൺട്രോൾ റൂമിലെ സെർവറിലെത്തിക്കും. സിഗ്നൽ ലംഘിച്ചതിന്റെ ചിത്രം സഹിതം പിഴ ചുമത്തിയുള്ള സന്ദേശം വാഹന ഉടമക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. 35 കോടി ചെലവിലാണ് സിറ്റി ട്രാഫിക് പോലീസ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ ഏപ്രിലിൽ മൈസൂരിലാണ്…

Read More
Click Here to Follow Us